Wednesday 15 September 2021 02:01 PM IST : By സ്വന്തം ലേഖകൻ

മുടിയ്ക്ക് തിളക്കം നല്‍കാൻ കാപ്പിപ്പൊടി ഹെയര്‍മാസ്‌ക്; അഴുക്കും താരനും ഇല്ലാതാക്കും ബ്യൂട്ടി മാജിക്

cooffee-hair-maskk

ഒരു കപ്പ് കാപ്പി കുടിച്ചാൽ കിട്ടുന്ന റിഫ്രഷ്‌മെന്റ് മറ്റൊന്നിലും കിട്ടില്ല. എന്നാൽ കാപ്പി കൊണ്ട് നമ്മൾ അറിയാത്ത പല ഗുണങ്ങളുമുണ്ട്. കാപ്പി കുടിയ്ക്കാന്‍ മാത്രമല്ല, സൗന്ദര്യം കൂട്ടാനും മുടി സംരക്ഷണത്തിനും ഉത്തമമാണ്. കാപ്പിപ്പൊടി ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങൾ ഇതൊക്കെയാണ്;

ഡെഡ് സ്കിൻ ഇല്ലാതാക്കാൻ

ചർമ്മത്തിലെ കേടുവന്ന പുറംപാളി മാറ്റി പുതിയവ ഉണ്ടാകാൻ കാപ്പിപ്പൊടി ഉപയോഗിച്ച് മസാജ് ചെയ്‌താൽ മതി. തരിയായുള്ള കാപ്പിപ്പൊടി ബോഡി സ്‌ക്രബറായും ഉപയോഗിക്കാം. ഡെഡ് സ്കിൻ ഇല്ലാതാക്കുക മാത്രമല്ല കാപ്പിയിൽ അടങ്ങിയിരിക്കുന്ന കാഫിക് ആസിഡ് കൊളാജന്റെ ഉത്പാദനത്തെ വർധിപ്പിക്കുന്നു.

കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകൾ നീക്കാൻ

ഉറക്കക്കുറവിന്റെയും സ്‌ട്രെസ്സിന്റെയും ലക്ഷണങ്ങളാണ് കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകൾ. കാപ്പിപ്പൊടി ഉപയോഗിച്ച് ഇത് നിഷ്പ്രയാസം നീക്കം ചെയ്യാം. രാവിലെ കാപ്പിക്ക് ഉപയോഗിച്ച കുതിർന്ന കാപ്പിപ്പൊടി കണ്ണിനു ചുറ്റും പായ്‍ക്കായി ഉപയോഗിക്കാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

മുടിക്ക് തിളക്കം കൂട്ടാൻ

കാപ്പി കൊണ്ടുള്ള ഹെയര്‍മാസ്‌ക് മുടിയ്ക്ക് തിളക്കം നല്‍കാന്‍ സഹായിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന കണ്ടീഷനറിൽ അൽപ്പം കാപ്പിപ്പൊടി ചേർത്തു ഉപയോഗിച്ചാൽ മുടിക്ക് കൂടുതൽ തിളക്കവും മൃദുത്വവും കിട്ടും. അഞ്ചു മിനിറ്റുകൾക്ക് ശേഷം നല്ല തണുത്ത വെള്ളത്തിൽ മുടി കഴുകാം. കാപ്പിപ്പൊടി ഉപയോഗിച്ച് ശിരോ ചര്‍മ്മം സ്‌ക്രബ് ചെയ്യാം. പിന്നീട് ഷാംപു ചെയ്താൽ ശിരോചര്‍മ്മത്തിലെ അഴുക്കും താരനും ഇല്ലാതാകും.

Tags:
  • Glam Up
  • Beauty Tips