Friday 22 June 2018 01:00 PM IST : By സ്വന്തം ലേഖകൻ

പൂ പോലുള്ള പാദത്തിന് വീട്ടിൽ ചെയ്യാവുന്ന സിമ്പിൾ ടെക്‌നിക്‌സ്!

beautiful-feet1

മുഖം പോലെ പാദങ്ങളും മനോഹരമായി സൂക്ഷിക്കുന്നവരുണ്ട്. ഇതിനുവേണ്ടി പാർലറിൽ പോയി മണിക്കൂറുകൾ ചിലവഴിക്കും. എന്നാലിനി പാദങ്ങൾ വൃത്തിയാക്കാനായി പാർലറിൽ പോയി സമയവും പണവും കളയേണ്ട. വീട്ടിൽ തന്നെ ചെയ്യാവുന്ന സിമ്പിൾ ടെക്‌നിക്‌സാണ് താഴെ നൽകിയിരിക്കുന്നത്.

∙ കുളിക്കുമ്പോൾ സോപ്പിട്ട്, പ്യൂമിക് സ്റ്റോൺ കൊണ്ട് ഉരച്ചുകഴുകി, തുടച്ചുണക്കി മോയ്ചറൈസർ പുരട്ടാം.

∙ വരണ്ടുകീറിയ പാദങ്ങളാണെങ്കിൽ വാസലിൻ പുരട്ടിയ ശേഷം കോട്ടൺ സോക്സിട്ടുവേണം കിടക്കാൻ.

∙ കാലിലെ നഖം അധികം നീളമില്ലാതെ വെട്ടിനിർത്താം. പെട്ടിയും വിണ്ടുകീറിയും പോകാതിരിക്കാൻ ഇതാണ് നല്ലത്.

∙ ആഴ്ചയിലൊരിക്കൽ രണ്ടു ടേബിൾ സ്പൂൺ ഉപ്പും രണ്ടുടേബിൾ സ്ൂൺ തേനും കലർത്തിയ ഇളംചൂടുവെള്ളത്തിൽ കാലുകൾ പത്തുമിനിട്ട് മുക്കിവച്ച ശേഷം ഫുട്ട് സ്ക്രബ് ഉപയോഗിച്ച് മസാജ് ചെയ്യാം. ഇതിനുശേഷം ഫുട്ട് പായ്ക്കിട്ട് ഉണങ്ങുമ്പോൾ കഴുകാം.

∙ എപ്പോഴും ചെരിപ്പുപയോഗിക്കുന്നതാണ് വെടിച്ചുകീറലിന് നല്ലത്. വെടിച്ചുകീറലുണ്ടെങ്കില്‍ കാലുകൾ നന്നായി കഴുകിയ ശേഷം മെഡിക്കേറ്റഡ് ക്രീം പുരട്ടാം.

∙ ദിവസവും അൽപസമയം കാൽപാദങ്ങളിൽ നാരങ്ങാനീരു പുരട്ടിവയ്ക്കുന്നത് വെടിച്ചുകീറലിന് നല്ലതാണ്. ഇത് തുടച്ചുണക്കിയ ശേഷം ഗ്ലിസറിൻ പുരട്ടാം.