Tuesday 09 November 2021 03:30 PM IST : By സ്വന്തം ലേഖകൻ

പാദങ്ങളിലെ കറുത്തപാടുകളും വരണ്ട ചർമം മാറ്റാം; ഉപ്പും നാരങ്ങാനീരും ചേർത്ത ടെക്നിക് ഇതാ..

peppermint-and-lemon-1

മുഖം പോലെത്തന്നെ പാദങ്ങളും സുന്ദരമായി സൂക്ഷിക്കണം, എങ്കിലേ സൗന്ദര്യം പൂർണ്ണമാകൂ.. വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന പാദസംരക്ഷണ മാർഗ്ഗങ്ങൾ ഇതാ..  

∙ ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടു ഉരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകൾ അകലാനും വരണ്ട ചർമം മാറാനും നല്ലതാണ്.

∙ തേങ്ങാവെള്ളത്തിൽ രണ്ടു ദിവസം കുതിർത്തുവച്ച അരി അരച്ചെടുത്ത് ഉപ്പൂറ്റിയിൽ പുരട്ടിക്കഴുകുന്നതും നല്ലതാണ്.

∙ കിടക്കുന്നതിനു മുമ്പ് വെളിച്ചെണ്ണയോ എള്ളെണ്ണയോ കടുകെണ്ണയോ ഒലിവ് ഓയിലോ ഉപയോഗിച്ച് പാദം മസാജ് ചെയ്യാം.

∙ കുളിക്കുമ്പോൾ വിരലുകൾക്കിടയിലോ നഖങ്ങൾക്കിടയിലോ സോപ്പ് പറ്റിപ്പിടിച്ചിരിക്കാതെ നോക്കണം. നന്നായി കഴുകി പാദത്തിലെ ഈർപ്പം തുടച്ചുണക്കണം.

∙ ഇറുക്കം കൂടിയതോ അയഞ്ഞതോ ആയ പാദരക്ഷകൾ ഉപയോഗിക്കരുത്. വിരലുകൾ തിങ്ങിഞെരുങ്ങാതെ,സുഖകരമായി പരന്നിരിക്കുന്നവ മാത്രം ഉപയോഗിക്കുക.

∙ സോക്സ് ദിവസവും മാറ്റുക. കഴിവതും കോട്ടൻ സോക്സ് തന്നെ ഉപയോഗിക്കുക. 

Tags:
  • Glam Up
  • Beauty Tips