Friday 12 January 2018 11:42 AM IST : By സ്വന്തം ലേഖകൻ

വെളുക്കാനുണ്ട് എളുപ്പവഴി! ഇനി കെമിക്കലുകൾ വാരിത്തേച്ച് പണം കളയേണ്ട

beetroot-juice

മുഖം വെളുപ്പിക്കാൻ മാർക്കറ്റിൽ കിട്ടുന്ന കെമിക്കലുകളെല്ലാം, പറയുന്ന വില കൊടുത്ത് വാങ്ങിത്തേച്ച്‌ നേരം വെളുക്കുന്നതും നോക്കി കാത്തിരിക്കുന്നുന്നവരാണ് നമ്മൾ മലയാളികൾ. വെളുക്കാൻ നാച്യുറലും അധികം പണച്ചിലവില്ലാത്തതുമായ മാർഗ്ഗങ്ങൾ ഉണ്ടെന്നിരിക്കെ ഇത്തരം പരീക്ഷണങ്ങൾക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ബീറ്റ്‌റൂട്ട് ജ്യൂസ് വെളുക്കാൻ ഉപകരിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.

മാർക്കറ്റിൽ സുലഭമായി കിട്ടുന്ന പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. നമ്മുടെ വീടുകളിൽ ബീറ്റ്‌റൂട്ട് ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കുമ്പോഴും പലർക്കുമറിയില്ല ഇതിന്റെ വർദ്ധിച്ച ഔഷധഗുണത്തെക്കുറിച്ച്. മറ്റു പച്ചക്കറികളെ അപേക്ഷിച്ചു വെജ് വിഭവങ്ങളിൽ സൂപ്പർതാരമാണ് ബീറ്റ്‌റൂട്ട്. ആന്റി ഓക്സിഡന്റ്സ്, നൈട്രേറ്റ്സ്, ബീറ്റെയിൻ, അയേൺ പോലുള്ള പോഷക ഘടകങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്.

പലരും വേവിച്ചു ഇതിന്റെ ഔഷധഗുണം കളയാറാണ്‌ പതിവ്. എന്നാൽ വേവിക്കാതെ ഫ്രഷ് ജ്യൂസായി ബീറ്റ്റൂട്ട് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ... രക്തം ശുദ്ധീകരിച്ചു രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. തൊലിപ്പുറത്തുണ്ടാകുന്ന അലർജിക്കും ബീറ്റ്‌റൂട്ട് ജ്യൂസ് ഉത്തമമാണ്. ചർമ്മത്തിന്റെ സ്വാഭാവിക നിറം മെച്ചപ്പെടുത്തി കൂടുതൽ വെളുപ്പ് നിറം നൽകുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്

ചേരുവകള്‍

ബീറ്റ്റൂട്ട് -2 എണ്ണം

പഞ്ചസാര – 2 കപ്പ്

ഇഞ്ചി -1 കഷണം

വെള്ളം – 4 ഗ്ലാസ്

ചെറുനാരങ്ങ -2 എണ്ണം

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കുക. വെള്ളം, പഞ്ചസാര, ബീറ്റ്‌റൂട്ട്, ഇഞ്ചി എന്നിവ ചേര്‍ത്ത് മിക്സിയിൽ അടിച്ചു നേർത്ത പരുവത്തിലാക്കുക. ശേഷം അരിപ്പ ഉപയോഗിച്ച് സത്ത് എടുക്കുക. ബീറ്ററൂട്ടിന്റെ പച്ചച്ചുവ മാറാൻ അല്പം ചെറുനാരങ്ങനീര് കൂടി ചേർത്താൽ ജ്യൂസ് റെഡി. ബീറ്റ്റൂട്ട് വേവിച്ചും ഇത്തരത്തിൽ ജ്യൂസ് തയ്യാറാക്കാം.