Tuesday 05 July 2022 02:25 PM IST : By സ്വന്തം ലേഖകൻ

ഉറങ്ങുന്നതിന് മുന്‍പ് പുരട്ടാം ഒലിവ് ഓയിൽ; ആരോഗ്യമുള്ള നീണ്ട കണ്‍പീലികള്‍ക്ക് ചില നാടന്‍ വഴികൾ ഇതാ..

1180649862

മുഖം ആകർഷകമുള്ളതാകണമെങ്കിൽ കണ്ണുകളും മനോഹരമായിരിക്കണം. കണ്ണുകള്‍ മനോഹരമാക്കാൻ ഐഷാഡോയും മസ്ക്കാരയും മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല. മനോഹരമായ കണ്ണുകൾക്ക് അഴകുള്ള കൺപീലികളും വേണം. ആരോഗ്യമുള്ള നീണ്ട കണ്‍പീലികള്‍ ലഭിക്കാന്‍ ചില നാടന്‍ വഴികൾ ഇതാ.. 

∙ ഉറങ്ങുന്നതിന് മുന്‍പ് ഒലിവ് ഓയിൽ കൺപീലിയിൽ പുരട്ടുന്നത് നല്ലതാണ്. ഒലിവ് ഓയിലില്‍ വിറ്റാമിനും മിനറലും ധാരളം അ‌ടങ്ങിയിട്ടുണ്ട്. ഇതു കൺപീലിയുടെ വളർച്ചയെ സഹായിക്കും.

∙ ആവണക്കെണ്ണയിൽ കട്ടി കുറഞ്ഞ വിറ്റാമിൻ ഇ അടങ്ങിയ ഓയിൽ ചേർത്ത് കൺപീലിയിൽ പുരട്ടുന്നത് കൺപീലിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

∙ ഗ്രീൻ ടീയിൽ മുക്കിയ കോട്ടണ്‍ കണ്‍പീലിയിൽ വയ്ക്കുക. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീനും ഫ്ലെവനോയിഡും കണ്‍പീലികളെ ശക്തിപ്പെടുത്തും. മാത്രമല്ല പുതിയ കണ്‍പീലികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

∙ നാരങ്ങയുടെ പുറംതൊലി ഒലിവ് ഓയിലിലോ ആവണക്കെണ്ണയിലോ നാലോ അഞ്ചോ ദിവസം മുക്കിവച്ച് കണ്‍പീലിയിൽ പുരട്ടുക. വിറ്റാമിൻ സി ലയിച്ച് ചേർന്ന ഓയിൽ കൺപീലികളുടെ വളർച്ചയ്ക്ക് നല്ലതാണ്.

∙ ഉറങ്ങുന്നതിന് മുമ്പ് കണ്ണുകളിലെ മേക്കപ്പ് നീക്കം ചെയ്യുക. ഇതിനായി വെറ്റ് വൈപ്പ് ഉപയോഗിക്കാം.

∙ ആപ്പിൾ, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. കണ്ണുകളുടെയും കണ്‍പീലികളുടെയും സംരംക്ഷണത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്.

Tags:
  • Glam Up
  • Beauty Tips