Wednesday 08 June 2022 03:42 PM IST : By സ്വന്തം ലേഖകൻ

‘ചുവന്നുള്ളിയുടെ നീരും കടലമാവും പാലിൽ ചാലിച്ച് പുരട്ടാം’; മുഖക്കുരുവിന്റെ പാടിനെ പറപ്പിക്കാൻ സൂപ്പർ ടിപ്സ്

pimples44566

കൗമാരക്കാരുടെ പ്രധാന പ്രശ്നമാണ് മുഖക്കുരു. ചിലപ്പോൾ നാല്‍പ്പതു കഴിഞ്ഞവരിലും മുഖക്കുരു ശല്യക്കാരനായി മാറാറുണ്ട്. ആരോഗ്യമുള്ള നല്ല സ്കിൻ ഉണ്ടെങ്കിൽ അതാണ് ഏറ്റവും വിലയേറിയ സ്വത്ത് എന്നാണ് സൗന്ദര്യരംഗത്തെ വിദഗ്ധർ പറയുന്നത്. മുഖക്കുരുവിന്റെ പാടിനെ പറപ്പിക്കാൻ സൂപ്പർ ടിപ്സ് ഇതാ.. 

∙ ദിവസവും നന്നായി വെള്ളം കുടിക്കുന്നതും ഇടയ്ക്കിടെ മുഖം കഴുകുന്നതും ഒഴിവാക്കരുത്. വിയർപ്പ്, എണ്ണമയം ഇവയൊക്കെ മാറ്റാനായി മൈൽഡ് സോപ്പ് ഉപയോഗിക്കുക. ഓയിൽ റിമൂവിങ് ഫെയ്സ് വാഷുകൾ ഉപയോഗിക്കാം.

∙ ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി തൈരിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിലും കഴുത്തിലും പുരട്ടുക. ഇതുണങ്ങി, ചർമം വലിഞ്ഞു തുടങ്ങുമ്പോൾ ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക.

∙ പച്ചമഞ്ഞളും വേപ്പിലയും അരച്ചെടുത്ത മിശ്രിതം മുഖത്ത് ഇടുന്നത് പാടുകൾ മായ്ക്കും.

∙ ചുവന്നുള്ളിയുടെ നീരും കടലമാവും പാലിൽ ചാലിച്ച് മുഖത്തു പുരട്ടാം.

∙ കറ്റാർവാഴയുടെ നീരും ചെറുനാരങ്ങാ നീരും യോജിപ്പിച്ച മിശ്രിതം മുഖത്തു പുരട്ടിയാൽ മുഖക്കുരുവിനെ തടയാം.

∙ മുഖക്കുരുവിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പുതിനയിലയിട്ട് ആവി പിടിക്കുന്നത് ഗുണം ചെയ്യും.

∙ മുഖക്കുരുവിന്റെ പാടുകൾ കളയാൻ തുളസിയ്ക്ക് കഴിയും. തുളസിനീര് മുഖത്തു പുരട്ടുന്നതും തുളസിയിലയിട്ട് ആവി പിടിക്കുന്നതും നല്ലതാണ്.

∙ താരനാണ് മുഖക്കുരുവിന് കാരണമെങ്കിൽ സ്കിൻ സ്പെഷ്യലിസ്റ്റിന്റെ സഹായം തേടാം. ചുവന്നുള്ളി നീരും തൈരും ചേർന്ന മിശ്രിതം തലയിൽ പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ചെയ്യുന്നത് താരനും അതുവഴി ഉണ്ടാകുന്ന പാടുകളും കുറയ്ക്കും.  

Tags:
  • Glam Up
  • Beauty Tips