Tuesday 09 August 2022 03:56 PM IST : By സ്വന്തം ലേഖകൻ

വെളുത്തുള്ളിയും തക്കാളിയും ചേര്‍ന്ന മാജിക് പേസ്റ്റ്; മുഖക്കുരു മാറി ചര്‍മം തിളങ്ങും, സിമ്പിള്‍ ബ്യൂട്ടി ടിപ്സ്

garlic557y8y8hih

വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരമായി പലരും വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ വെളുത്തുള്ളി മുഖക്കുരുവിനു പരിഹാരമാണെന്ന് എത്രപേര്‍ക്ക് അറിയാം.. ചർമത്തിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. ആന്റി ബാക്ടീരിയൽ, ആന്റി ഏജിങ് ഘടകങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. സൗന്ദര്യസംരക്ഷണത്തില്‍ വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു നോക്കാം.. 

മുഖക്കുരുവും പാടുകളും മായും 

അഞ്ചാറ് അല്ലി വെളുത്തുള്ളിയെടുത്ത് നന്നായി അരച്ചോ ഞെരടിയോ നീരെടുക്കുക. മുഖക്കുരുവുള്ള ഭാഗത്ത് ഇത് പുരട്ടുക. അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖക്കുരു മൂലമുണ്ടായ ചുവപ്പും പാടുകളും വളരെ വേഗം മാഞ്ഞു തുടങ്ങും.

ചർമം ക്ലീനാകും

ഒരു വെളുത്തുള്ളി അല്ലി മുഴുവനായെടുത്ത് അരച്ചു നീരെടുക്കുക. അതിൽ പകുതി തക്കാളി കൂടി ഉടച്ചു ചേർക്കുക. ആ മിശ്രിതം മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്യുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ തുറന്നുവരുകയും മാലിന്യങ്ങൾ അകലുകയും ചെയ്യുന്നു.

സ്ട്രെച്ച്മാർക്കുകള്‍ മായും 

വെളുത്തുള്ളി നീരും ഒലീവ് ഓയിലും സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. ദിവസങ്ങൾക്കകം പാടുകൾ മാഞ്ഞു തുടങ്ങും.

Tags:
  • Glam Up
  • Beauty Tips