Monday 27 September 2021 03:19 PM IST : By സ്വന്തം ലേഖകൻ

മൈലാഞ്ചി ഇലയും വെളിച്ചെണ്ണയും നെല്ലിക്കയും തൈരും ചേർത്തൊരു പ്രയോഗം; അകാലനര മാറ്റാൻ ഏഴു ടിപ്സ്

grey-premtugredccvv

പ്രായം നോക്കാതെ നര കയറിവന്നാൽ എന്തു ചെയ്യും? ഡൈ ചെയ്ത് നരയെ മറച്ചുവയ്ക്കാൻ നോക്കും. ചിലർ നരയെയും ഫാഷൻ സ്റ്റേറ്റ്മെന്റ് ആക്കും. എന്തായാലും നരച്ച മുടിയെ തിരിച്ചു കറുപ്പാക്കാൻ പറ്റില്ല തന്നെ. പക്ഷേ, നര തുടങ്ങിയിട്ടേ ഉള്ളുവെങ്കിൽ പ്രതീക്ഷ കളയേണ്ട. ചില ആയുർവേദ എണ്ണകളുടെ ഉപയോഗം കൊണ്ട് നര പതുക്കെയാക്കാൻ സാധിക്കും.

∙ കറിവേപ്പില ചതച്ച് വെളിച്ചെണ്ണയിൽ കലർത്തി ചുവന്ന നിറമാകും വരെ മൂപ്പിച്ച് എടുത്ത് തലയിൽ പതിവായി പുരട്ടാം.

∙ കട്ടൻചായ കുറുക്കിവറ്റിച്ച് തലയിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ വച്ചശേഷം കുളിക്കുക. നര കുറയും

∙ കറിവേപ്പില മോരിൽ അരച്ച് തലയിൽ അര മണിക്കൂർ വച്ചശേഷം കഴുകിക്കളയുക. ആഴ്ചയിൽ ഒരു തവണ ചെയ്താൽ മുടിയുടെ കറുപ്പു നിറം വർധിക്കും.

∙ കീഴാർനെല്ലി നീരും നില അമരി നീരും സമം ചേർത്ത് തലയിൽ തേച്ചുകുളിക്കുക.

∙ നെല്ലിക്ക അരച്ച് കട്ടത്തൈരിൽ കലക്കി തലയിൽ തേച്ചുപിടിപ്പിക്കുക.

∙ കയ്യൂന്നി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് വെളിച്ചെണ്ണയിൽ പാകപ്പെടുത്തി പുരട്ടുക.

∙ മൈലാഞ്ചി ഇല അരച്ചെടുത്ത് തണലിൽ ഉണക്കിയെടുത്ത് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക. മുടി വളരും, നര കുറയുകയും ചെയ്യും.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. കെ. മുരളീധരൻപിള്ള, മുൻ പ്രിൻസിപ്പൽ, വൈദ്യരത്നം ആയുർവേദ കോളജ്, തൃശൂർ

Tags:
  • Glam Up
  • Beauty Tips