Friday 16 November 2018 04:19 PM IST : By ലിസ്മി എലിസബത്ത് ആന്റണി

രാത്രി കിടക്കും മുമ്പ് മുടി പിന്നിക്കെട്ടി വയ്ക്കണം; കാരണമിതാണ്

hair ഫോട്ടോ : സരിൻ രാംദാസ്

രാത്രി കിടക്കും മുൻപ് മുടി പിന്നിക്കെട്ടി വയ്ക്കണം. നീളമില്ലാത്തവർ ഒതുക്കി കെട്ടിവയ്ക്കണം. മുടി അഴിച്ചിട്ട് ഉറങ്ങുന്നതു ജട പിടിക്കാനും പൊട്ടാനും ഇടയാക്കും. മുടി വലിച്ചുമുറുക്കി കെട്ടിവയ്ക്കരുത്.നനഞ്ഞ മുടി കെട്ടിവച്ചാൽ മുടിക്കായ എന്ന ഫംഗൽ രോഗാവസ്ഥ വരാം. തുടർന്ന് മുടി പൊട്ടിപ്പോകാം. ട്രാക്‌ഷൻ അലോപേഷ്യ എന്ന മുടി പൊട്ടിപ്പോകുന്ന അവസ്ഥയിലേക്കിതു നയിക്കാം. സ്ലൈഡുകൾ അധികം മുറുക്കി കുത്തരുത്. മാസത്തിൽ മുടിയുടെ അറ്റം (രണ്ടു തവണ) 1–2 ഇഞ്ചു നീളത്തിൽ മുറിക്കുന്നത് വളർച്ചയ്ക്കു സഹായിക്കും. ഇത് മുടിയുടെ അറ്റം പിളരുന്നതു തടയും. അലോപേഷ്യ ഏരിയേറ്റ പോലെ വൃത്താകൃതിയിൽ മുടി കൊഴിയാം. അത് ഉദ്ദേശ്യം ആറു മാസം കൊണ്ടു ശരിയാകാറുണ്ട്. മനസ്സ് പിരിമുറുക്കത്തിലാകുമ്പോൾ അലോപേഷ്യ ഏരിയേറ്റ വരുന്നതായി കാണാറുണ്ട്. മുടി നന്നാകാൻ നന്നായി ഉറങ്ങണം, മാനസിക സമ്മർദം കുറയ്ക്കണം. വ്യായാമം ചെയ്യണം. മനസ്സ് ശാന്തമാക്കി വയ്ക്കണം.

കൗമാരസുന്ദരികളേ...

മുടി നന്നായി വളരാനും മിന്നി

ത്തിളങ്ങാനുമുള്ള സ്മാർട്ട് ശീലങ്ങൾ ഇന്നു തന്നെ

തുടങ്ങിയാലോ?... റെഡിയല്ലേ?...

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. കുക്കു മത്തായി

കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്

നെടുംചാലിൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ

മൂവാറ്റുപുഴ