Friday 29 November 2019 07:55 PM IST : By സ്വന്തം ലേഖകൻ

തിളക്കമേകും രാമച്ചം, കറുപ്പു നിറത്തിന് മൈലാഞ്ചി; മുടിയുടെ മൊഞ്ചിന് 5 നാടൻ മാർഗങ്ങൾ

hair ഫോട്ടോ; ശ്രീകാന്ത് കളരിക്കൽ

പണ്ടൊക്കെ പെൺകുട്ടികൾ കുളി തുടങ്ങും മുൻപ് ഒരൽപം ചെമ്പരത്തി ഇലയും പൂവും ചേർത്ത് കല്ലിൽ ഉരച്ചതോ താളി ഇല ഉരച്ചു പതച്ചതോ മുടിയിൽ പുരട്ടുമായിരുന്നു. എന്നിട്ട് കുളത്തിൽ മുങ്ങി മുടി നന്നായി ഉലച്ച് കഴുകും. പണ്ടത്തെ നാടൻ പെൺകൊടിമാരുടെ മുട്ടറ്റം നീണ്ട മുടിയുടെ രഹസ്യം ഈ പച്ചിലഷാംപൂവായിരുന്നു. പഴമയുടെ സൗന്ദര്യച്ചെപ്പിൽ നിന്ന് ഇതാ മുടി സംരക്ഷിക്കാൻ 100 ശതമാനം ഫലപ്രദമായ നാടൻ മാർഗ്ഗങ്ങൾ.

∙ മുടിക്കു സുഗന്ധം വരാൻ: ചന്ദനം, രാമച്ചം, കൊട്ടം, അകിൽ തുടങ്ങിയ ഒൗഷധങ്ങൾ പൊടിച്ചു മേൽപറഞ്ഞതുപോലെ ചട്ടിയിൽ തീക്കനലെടുത്തു സ്നാനശേഷം മുടി ഉണക്കിക്കഴിഞ്ഞു പുകയേൽപിച്ചാൽ മുടിക്കു നല്ല സുഗന്ധമുണ്ടാകും.

∙ തലമുടിയുടെ ചെമ്പൻ നിറം മാറാൻ: നെല്ലിക്ക അരച്ച് പുതിയ െെതരിൽ കലക്കി തലയിലെ മുടിയിൽ ചെമ്പിച്ച ഇടങ്ങളിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിനുശേഷം വള്ളിയുഴിഞ്ഞ ചതച്ചുപിഴിഞ്ഞ നീരുകൊണ്ടു തല കഴുകുക. തുടർച്ചയായി 30 ദിവസം ചെയ്താൽ ചെമ്പിപ്പ് മാറും, കറുത്ത നിറം വരും.

∙ മുടിക്കു കറുപ്പുനിറം ലഭിക്കാൻ : ഉണങ്ങിയ മൈലാഞ്ചി – 100 ഗ്രാം, കാപ്പിപ്പൊടി – 3 ഗ്രാം, ൈതര് – 25 ഗ്രാം, നാരങ്ങാനീര് – 4 സ്പൂൺ, ബ്രഹ്മി ചൂർണം – 10 ഗ്രാം, നെല്ലിക്കാപ്പൊടി – 10 ഗ്രാം, ചീവയ്ക്കാപ്പൊടി – 3 ഗ്രാം. ഇവയെല്ലാം നന്നായി േചർത്തരച്ച് തലമുടിയിൽ പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് കഴുകികളയാം. ∙ ഉഴുന്നു മാവ് തലയിൽ പുരട്ടി,ചീവയ്ക്കാപ്പൊടി കൊണ്ട് കഴുകുക. ∙ കട്ടതൈരു തലയിൽ തിരുമ്മികുളിക്കുന്നത് എണ്ണമയം നിയന്ത്രിക്കുന്നതിനൊപ്പം മുടിക്കു കറുപ്പുനിറം വർധിക്കാനും സഹായിക്കും.

∙ മുടിക്കു സൗരഭ്യവും തിളക്കവുമുണ്ടാകാൻ: രാമച്ചം ചതച്ചിട്ടു ശുദ്ധജലത്തിൽ അടുത്ത ദിവസം രാവിെല റോസാപുഷ്പം അരച്ചു കലക്കി മുടിയിൽ തേച്ചു കുളിച്ചാൽ മുടിക്കു കുളിർമയും സൗരഭ്യവും ഉണ്ടാകും. ∙ കടലമാവ് ശുദ്ധജലത്തിൽ കുഴച്ചു പതിവായി തലയിൽ തേച്ചു കുളിച്ചാൽ മുടിക്കു നല്ല മൃദുത്വവും

കറുപ്പും ഭംഗിയുമുണ്ടാകും.

∙ ചുവന്നുള്ളി അരിഞ്ഞതും എള്ളും വെളിച്ചെണ്ണയിൽ ചേർത്തു കാച്ചിയെടുക്കുക. ഇത് അരിച്ച് സൂക്ഷിക്കുക. മഞ്ഞുകാലത്ത് ഉപയോഗിക്കാൻ ഉത്തമമായ എണ്ണയാണിത്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. എം.എൻ. ശശിധരൻ

ചീഫ് ഫിസിഷ്യൻ, അപ്പാവു വൈദ്യൻ ആയുർവേദിക് , മെഡിക്കൽസ്, തിരുനക്കര

േകാട്ടയം

Tags:
  • Hair Style