Wednesday 13 April 2022 02:36 PM IST : By സ്വന്തം ലേഖകൻ

വെളിച്ചെണ്ണയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേർത്തു പുരട്ടാം; പേൻ ശല്യം അകറ്റാൻ ചില നാടൻ പരിഹാരങ്ങൾ

hair-lice44566

തലയിലുണ്ടാകുന്ന വിയർപ്പും അഴുക്കും മാത്രമല്ല, പേൻ ശല്യവും രക്ഷിതാക്കളെ സംബന്ധിച്ച് വലിയ തലവേദനയാണ്. വീട്ടിൽ തന്നെ പേൻ ശല്യം അകറ്റാൻ ചില നാടൻ പരിഹാരങ്ങൾ അറിയാം.. 

. തലയിൽ ഓയിൽ മസാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. ഷാംപൂ വെള്ളത്തിൽ യോജിപ്പിച്ച് നേർപ്പിച്ച് വേണം ഉപയോഗിക്കാൻ. തലയോട്ടിയിൽ ഷാംപൂ തേച്ചു പിടിപ്പിച്ച് നന്നായി മസാജ് ചെയ്ത ശേഷം കഴുകി കളയുക.

. മുടിയിൽ കുറച്ചു പേൻ മാത്രമേ ഉള്ളൂവെങ്കിൽ ചീർപ്പ് ഉപയോഗിച്ച് ചീകി കളയണം. ഒന്നോ, രണ്ടോ പേൻ ഉണ്ടെങ്കിലും അതു പെറ്റുപെരുകും.

. എട്ടോ പത്തോ വെളുത്തുള്ളി എടുത്ത് പേസ്റ്റ് രൂപത്തിലാക്കി രണ്ടോ മൂന്നോ സ്പൂണ്‍ നാരങ്ങാനീര് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. ഒറ്റ തവണത്തെ ഉപയോഗം കൊണ്ടുതന്നെ പേൻശല്യം വേരോടെ ഇല്ലാതാക്കാം.

. പേൻ ഇല്ലാതാക്കാൻ അല്‍പം ബേബി ഓയില്‍, തുണി അലക്കുന്ന ഡിറ്റര്‍ജന്റ്, വെള്ള വിനാഗിരി എന്നിവ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ നശിപ്പിക്കും. മാത്രമല്ല മുടിക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല. 

. കവുങ്ങിന്റെ തളിരില എടുത്ത് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതു അരിച്ചെടുത്ത് മുടി നന്നായി കഴുകുക. പേനും ഈരും നശിക്കും. തല കഴുകിയശേഷം ചീർപ്പ് ഉപയോഗിച്ചാൽ പേനും ഈരും പെട്ടെന്നു പോകും.

. ചെമ്പരത്തിയിലയുടെ താളി പേൻശല്യത്തിന് വളരെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം താളി ഉപയോഗിച്ച് തല കഴുകാം.

. കൂടുതൽ പേൻശല്യം ഉണ്ടെങ്കിൽ മുടിയ്ക്കുള്ളിൽ കൃഷ്ണ തുളസി ഇല തിരുകി വച്ച് മുടി കെട്ടിവയ്ക്കാം. പേൻ നശിച്ചുപോകും. 

. ഒരു സ്പൂൺ ഉപ്പും ഒരു സ്പൂൺ വിനാ​ഗിരിയും ചേർത്ത് മുടിയിൽ മസാജ് ചെയ്യുക. അരമണിക്കൂർ കഴിഞ്ഞ് തല നല്ലപ്പോലെ കഴുകി കളയുക.

. അല്‍പം വെളിച്ചെണ്ണയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കാം. എട്ട് മണിക്കൂറിനു ശേഷം ഇത് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയണം. ആഴ്ചയില്‍ രണ്ട് തവണ ചെയ്യുക. 

Tags:
  • Glam Up
  • Beauty Tips