Saturday 09 April 2022 02:28 PM IST : By സ്വന്തം ലേഖകൻ

‘ഷാംപൂ അമിതമായി ഉപയോഗിക്കരുത്, രാസവസ്തുക്കൾ മുടിയ്ക്ക് ദോഷം ചെയ്യും’; മുടി വൃത്തിയായി സൂക്ഷിക്കാൻ ടിപ്സ്

shamboo9854fghj

ശിരോചർമത്തിന്റെ വൃത്തി ആണ് മുടിയുടെ പരിപാലനത്തിലെ അടിസ്ഥാന കാര്യം. ആഴ്ചയിൽ രണ്ടുതവണ മുടി മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകണം. മുടിയിലും ശിരോചർമത്തിലും അടിഞ്ഞിരിക്കുന്ന പൊടിപടലങ്ങൾ, അഴുക്ക് എന്നിവ നീക്കം ചെയ്യാൻ ഷാംപൂ സഹായിക്കും. ഷാംപൂ അമിതമായി ഉപയോഗിക്കരുത്. അമിതമായി രാസവസ്തുക്കൾ ചേർന്ന ഷാംപൂവും ദോഷം ചെയ്യും. മുടിക്ക് അനുയോജ്യമായ ഷാംപൂ ഏതെന്ന് വിദഗ്ധ ബ്യൂട്ടീഷ്യന്റെ സഹായത്തോടെ ചോദിച്ച് മനസിലാക്കുക.

എങ്ങനെ പുരട്ടണം ഷാംപൂ ?

തലമുടി നനച്ച ശേഷം, അൽപം ഷാംപൂ കുറച്ച് വെള്ളത്തിൽ നേർപ്പിച്ച് തലയോട്ടിയിലും തലമുടിയിലും തേച്ചു പതപ്പിക്കുക. ഒന്ന് രണ്ട് മിനിറ്റ് നേരം ഷാംപൂ തലയിലിരിക്കണം. ഇനി തണുത്ത വെള്ളമുപയോഗിച്ച് നന്നായി കഴുകിക്കളയുക. ഷാം പൂ കൊണ്ട് ശിരോചർമം (സ്കാൽപ്) വൃത്തിയാക്കാനാണ് കൂ ടുതൽ ശ്രദ്ധിക്കേണ്ടത്. തലമുടി ശക്തിയോടെ കഴുകിയാൽ പൊട്ടിപ്പോകാനിടയുണ്ട്.

ഷാംപൂ ഇടുന്നതിനു മുൻ‌പായി ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നതു നല്ലതാണ്. എണ്ണ നേരിട്ടു ചൂടാക്കാതെ ഒരു ബൗളിൽ വെള്ളത്തിൽ വച്ച് ചൂടാക്കി തലയോട്ടിയിൽ 5- 10 മി നിറ്റ് നേരം മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും ഹെയർ ഫോളിക്കിളുകൾ നന്നായി തുറക്കാനും സഹായിക്കുന്നു.

കണ്ടീഷനർ പുരട്ടുമ്പോൾ

തലമുടി മൃദുവായി അമർത്തി വെള്ളം കളഞ്ഞ ശേഷം തല കുനിച്ചു പിടിച്ച് മുടിയുടെ ചെവിക്കു താഴെയുള്ള ഭാഗം െതാട്ട് അറ്റം വരെ കണ്ടീഷനർ തേയ്ക്കുക. ഇത് ശിരോചർമത്തിൽ പുരളരുത്. ഷാംപൂ ഇടുമ്പോൾ തലമുടിയിലെ അഴുക്ക് പോ കുമെങ്കിലും മുടിയിലെ എസൻഷ്യൽ ഒായിൽസ് നഷ്ടപ്പെ ടുന്നു അതുകൊണ്ടാണ് കണ്ടീഷനർ തേയ്ക്കുന്നത്. ഷാംപൂ ഇട്ടാൽ അതു കഴുകിക്കളഞ്ഞ ശേഷം കണ്ടീഷനർ പുരട്ടിയിരിക്കണം. മുടിയുടെ അറ്റത്ത് കണ്ടീഷനർ നന്നായി തേയ്ക്കാൻ ശ്രദ്ധിക്കുക. 2-3 മിനിറ്റ് ഇത് തലമുടിയിൽ വച്ച ശേഷം തലമുടിയുടെ വഴുവഴുപ്പ് പോകും വരെ നല്ല തണുത്ത വെള്ളത്തിൽ മുടി വൃത്തിയായി കഴുകുക.

മുടിയുണക്കാൻ വഴിയുണ്ട്

തലമുടി മൃദുവായി തുടച്ചുണക്കുക. തല തുവർത്താൻ മൃദു വായ ടവലേ ഉപയോഗിക്കാവൂ. നനവുള്ള തലമുടി വലിച്ചു മുറുക്കി ബാത്ത് ടവൽ കൊണ്ട് കെട്ടരുത്. മുടിയിലെ വെള്ളം നന്നായി പോയ ശേഷം മാത്രം വിരലുകൾ െകാണ്ട് കോതിയിടുക. നനഞ്ഞ മുടി ഒരിക്കലും ചീകരുത്. മുടി പൊട്ടിപ്പോകും.

ഷാംപൂവിട്ട് കഴുകിയ മുടി വല്ലാതെ വരണ്ടാൽ ഒന്നോ ര ണ്ടോ തുള്ളി െവർജിൻ കോക്കനട്ട് ഒായിൽ വിരലുകളിൽ പു രട്ടി മുടി പതുക്കെ തടവുന്നത് മുടിയുടെ മോയിസ്ചറൈസേഷൻ നഷ്ടപ്പെടാതിരിക്കാനിടയാക്കും.

Tags:
  • Glam Up
  • Beauty Tips