Tuesday 09 October 2018 12:25 PM IST : By സ്വന്തം ലേഖകൻ

പലനിറങ്ങളിൽ മുടി തിളങ്ങും; പെർമനന്റ് നിറം ഇഷ്ടപ്പെടാത്തവർക്കായി ഹെയർകളർ സ്പ്രേ

spray

മുടിക്ക് പെർമെനന്റായി നിറം നൽകാൻ ഇഷ്ടപ്പെടാത്തവർക്ക് ഹെയർ കളർ സ്പ്രേ ഉപയോഗിക്കാം. പല നിറങ്ങളിൽ ലഭ്യമാണ്. നിറം നൽകേണ്ട ലെയർ മാത്രമെടുത്ത് അതിനടിയിലായി  ടിഷ്യുവോ ഫോയിൽ പേപ്പറോ വെച്ച ശേഷം നിറ ങ്ങൾ നൽകാം.

ഓരോ തവണ നിറം നൽകിയ ശേഷവും രണ്ട് മിനിറ്റ് ഉണങ്ങാൻ അനുവദിക്കാം. ആവശ്യ ശേഷം അൽപം വെളിച്ചെണ്ണയോ ഒലിവ് ഓയിലോ എടുത്ത് മൃദുവായി മസാജ് ചെയ്ത ശേഷം ഷാംപൂ വാഷ് ചെയ്താൽ മുടിയിലെ നിറം നീങ്ങി കിട്ടും.