Monday 06 June 2022 04:52 PM IST : By സ്വന്തം ലേഖകൻ

‘ആവശ്യമുള്ള അളവിൽ മാത്രം ഹെന്ന, ഇല്ലെങ്കില്‍ മുടി വളരെ വേഗം പൊട്ടിപ്പോകും’; ഹെയര്‍ കളർ ചെയ്യും മുൻപ് അറിയാം ഇക്കാര്യങ്ങള്‍

hair-colour55666hjii

ചുരുണ്ട മുടിയോ, നീളൻ മുടിയോ ആകട്ടെ ഏതു തരമായാലും പുതിയ ട്രെൻഡുകൾ പരീക്ഷിക്കുകയാണ് ഇന്നത്തെ തലമുറ. ഹെയര്‍ കളറുകള്‍, ഡൈ, ഹെന്ന എന്നിവ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി അത് ബാധിക്കാറുണ്ട്. 

മുടി കളർ ചെയ്യും മുൻപ് അറിയാം ഇക്കാര്യങ്ങള്‍; 

. മുടി കളർ ചെയ്യുമ്പോൾ ചർമ്മത്തിന്റെ നിറമനുസരിച്ചു വേണം നിറങ്ങൾ തിരഞ്ഞെടുക്കാൻ. മുടിയിലേക്കു കളർ പുരട്ടുന്നതിനു മുൻപ് ഒരൽപ്പമെടുത്തു കയ്യിൽ പുരട്ടിനോക്കുക. അസ്വസ്ഥതയോ അലർജിയോ ഇല്ല എന്ന് പൂർണ ബോധ്യം വന്നതിനു ശേഷം മാത്രം മുടി കളർ ചെയ്യുക.

. മുടി കളർ ചെയ്യുമ്പോൾ എപ്പോഴും കളറും ബ്രാൻഡും മാറി മാറി പരീക്ഷിക്കുന്നത് മുടിക്ക് നല്ലതല്ല. ഇത് മുടിയുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. 

. മുടി കളർ ചെയ്തു കഴിഞ്ഞാലുടൻ ക്ലോറിൻ കലർന്ന വെള്ളത്തിൽ മുടി കഴുകാൻ പാടില്ല. മുടി കഴുകുവാൻ തണുത്ത വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. യാതൊരു കാരണവശാലും ചൂടുവെള്ളം ഉപയോഗിക്കാൻ പാടില്ല. 

. മുടി കളർ ചെയ്തു കഴിഞ്ഞാൽ പിന്നെ ഷാംപൂവിന്റെ ഉപയോഗം ആഴ്ചയിൽ ഒന്ന് മതി. ദിനവും മുടി ഷാംപൂ ചെയ്താൽ കളർ മങ്ങി പോകാനിടയുണ്ട്.

. മുടി ഹെന്ന ചെയ്യുമ്പോളും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. അമിതമായി ഹെന്ന ചെയ്യുന്നതും ആഴ്ചതോറും ഹെന്ന ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മാസത്തിൽ ഒരിക്കൽ ഹെന്ന ചെയ്യുന്നതാണ് നല്ലത്. 

. മുടിയുടെ ആവശ്യത്തിന് ഉള്ള അളവിൽ മാത്രം ഹെന്ന എടുത്തു ചെയ്യുന്നതാണ് ഉത്തമം. അതുപോലെ തന്നെ ഏറെ സമയം മുടിയിൽ ഹെന്ന ഇരുന്നു ഉണങ്ങാൻ അനുവദിക്കരുത്. കാരണം ഉണങ്ങുന്നതനുസരിച്ചു മുടിയ്ക്ക് കട്ടി കുറയുകയും, വളരെ വേഗം പൊട്ടി പോകാനുമുള്ള സാധ്യതയും ഉണ്ട്.

. ഹെന്ന തുടർച്ചയായി ചെയ്താൽ മുടി ചുരുണ്ടു ചകിരി പോലെ അകാൻ സാധ്യത ഉണ്ട്. അതുപോലെ തന്നെ മുടി കറുപ്പിക്കാൻ ഡൈ ചെയ്യുന്നവരും പല ബ്രാൻഡുകൾ മാറി മാറി ഉപയോഗിക്കാതിരിക്കുക. 

Tags:
  • Glam Up
  • Beauty Tips