Monday 13 August 2018 05:30 PM IST

പാർട്ടിയ്‌ക്ക് ഒരുങ്ങാൻ ബ്രെയ്ഡഡ് ഹെയർ അപ്പ്

Shyama

Sub Editor

hair-style564 ഫോട്ടോ: ശ്യാം ബാബു

ഒന്നുകിൽ ഹെയർകട്ട് ചെയ്ത് മുടി അഴിച്ചിടും. ഇല്ലെങ്കിൽ ഒരു പോണിടെയ്ൽ, ചുരിദാറും ജീൻസും ഡ്രസ്സും പലാസോയും പാവാടയും മാറി മാറി വന്നാലും മുടിയുടെ കാര്യത്തിൽ വല്യ മാറ്റങ്ങളൊന്നുമില്ല! കണ്ണാടി നോക്കുമ്പോൾ ‘‘ഈയ്യോ ഇങ്ങനെ തന്നെ എന്നെ കണ്ട് എനിക്കു തന്നെ ബോറടിക്കുന്നേയ്’’ എന്ന് തലയും മുടിയും തലകുത്തി പറഞ്ഞാലും... ആരു കേൾക്കാൻ? എന്തു മാറ്റമുണ്ടാകാൻ? ഇതാ സൂപ്പർ സ്റ്റൈലിസ്റ്റ് ഹെയർ ഡൂസ്.

ബ്രെയ്ഡഡ് ഹെയർ അപ്പ് ചെയ്യുന്ന വിധം;

1. മുടി നന്നായി ചീകിയ ശേഷം വാട്ടർ ബേസ്ഡ് ഹെയർ ജെൽ ഇടാം. ശിരോചർമത്തിൽ തൊടാതെ താഴേക്കു വേണം ജെൽ പുരട്ടാൻ. ശേഷം പിന്നിലേക്കു മുടി നന്നായി ചീകി പോണി ടെയിൽ കെട്ടാം.

hair-style8908

2. ഇനി പോണി ടെയിൽ പല ഭാഗങ്ങളായി തിരിക്കാം. ഓരോ ഭാഗവും എടുത്ത് മുടിയിൽ ഇടയ്ക്കിടയ്ക്കായി റബർബാൻഡ് ഇട്ട് കെട്ടി കെട്ടി വയ്ക്കുക. പലതായി തിരിച്ചതിലെ എല്ലാ ഭാഗങ്ങളും ഇതുപോലെ ചെയ്യുക. ഒരോ കെട്ടിനും ഇടയ്ക്കുള്ള മുടി വശത്തുനിന്നു വിടർത്തി കുമിളകൾ പോലെ ആക്കുക.

3. പുട്ട് അപ്പ് ചെയ്യാൻ നേരത്തെ പല ഭാഗങ്ങളായി കെട്ടിയ മുടി മുഴുവൻ ഒരു ഡോണട്ടിൽ കോർത്ത് (മുടി കെട്ടാനുപയോഗിക്കുന്ന വട്ടത്തിലുള്ള ബാൻഡ്) ഫ്ലെകിസിബിൾ ആയ ഡോണട്ട് പോണിയുടെ തുട ക്കത്തിലെത്തിക്കുക.

4. നേരത്തെ പല സെക്‌ഷനുകളാക്കി കെട്ടിയ മുടിയുടെ കുമിള പോലുള്ള ഓരോ ഭാഗവും എടുത്ത് ഡോണട്ടിൽ വച്ച് അതിലെ റബർബാൻഡ് ഇട്ട വശം യു പിൻ വച്ച് ഉറപ്പിക്കാം. ഇത്തരത്തിൽ എല്ലാ കുമിളകളും ഉറപ്പിച്ച് വട്ടത്തിലാക്കുക.

hair-style97643

5. അവിടവിടെയായി മുടി പൊങ്ങി നിൽക്കുന്നുണ്ടെങ്കിൽ അൽപം ഹെയർ സ്പ്രേ ചെയ്ത് ചീകിയൊതുക്കി വയ്ക്കുക. എന്നാലേ നീറ്റ് ലുക്ക് കിട്ടൂ. ശേഷം വസ്ത്രത്തിന്റെ നിറത്തിനിണങ്ങുന്ന പേപ്പർ പൂക്കൾ മുടിയിൽ അങ്ങിങ്ങായി വയ്ക്കാം.

വിവരങ്ങൾക്ക് കടപ്പാട്: വിജിൽ വി. അക്കര, മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ്, വിജിൽ ബ്രൈഡൽ മേക്കോവർ സ്റ്റുഡിയോ, കണ്ണൂർ

തളർന്നുകിടക്കുന്ന അമ്മയുടെ മുടി കോതുന്നതും, മരുന്നു കൊടുക്കുന്നതുമെല്ലാം കൊച്ചു കുച്ചുടു; ആ കഥയറിയാം

എന്നെങ്കിലും ഞങ്ങൾക്ക് മോചനം കിട്ടിയാൽ കല്യാണം കഴിക്കണം, ഒരുമിച്ചു താമസിക്കണം, ശ്വാസം പോകുംവരെ!

കൂടുതൽ വായനയ്‍ക്ക്