Wednesday 05 December 2018 07:47 PM IST : By സ്വന്തം ലേഖകൻ

മുടികൊഴിച്ചില്‍ തടയും തേങ്ങാപ്പാൽ, താരനകറ്റും ആര്യവേപ്പ്; മുടി കരുത്തോടെ വളരാൻ ഇതാ അഞ്ചു ട്രിക്കുകൾ

hr
ഫോട്ടോ: ശ്യാം ബാബു

മോഡേൺ സുന്ദരിക്കും ട്രഡീഷനൽ സുന്ദരിക്കും മുടിയോടുള്ള ഇഷ്ടത്തിന്റെ കാര്യത്തിൽ ഒരേ മനസ്സാണ്. ആരോഗ്യവും കരുത്തും ഭംഗിയും ഉ ള്ള മുടിയാണ് ഒാരോ സ്ത്രീയും മോഹിക്കുന്നത്. അതുെകാ ണ്ടു തന്നെ മുടിയുടെ കൊച്ചു കൊച്ചു സൗന്ദര്യ പ്രശ്നങ്ങ ൾ വലിയ തലവേദനകളായി മാറുന്നു.

സുന്ദരമായ മുടി സ്വപ്നം കാണുന്നവർക്ക് അൽ പം മനസു വച്ചാൽ അതു സ്വന്തമാക്കാം. മുടിക്ക് േവണ്ടത് ശരിയായ പരിചരണവും ശരിയായ ഡ യറ്റും ആണ്. മൂന്ന് മുതൽ ആറു മാസക്കാലത്തെ ശ്രദ്ധയോടെയുള്ള പരിചരണവും കൃ ത്യമായ പോഷണം നിറഞ്ഞ ഭക്ഷണവും െകാണ്ട് മുടി സുന്ദരമാക്കി മാറ്റാൻ സാ ധിക്കും.

ശിരോചർമത്തിന്റെ വെളിയിൽ കാണുന്ന ഭാഗമായ ഷാഫ്റ്റ്, ശി രോചർമത്തിനുള്ളിലെ റൂട്ട് ഇങ്ങനെ രണ്ട് ഭാഗങ്ങൾ ചേർന്നതാണ് ഒാരോ മുടിയും. മുടി വളരു ന്നത് റൂട്ടിൽ നി ന്നാണ്. റൂട്ടുകളുെട എണ്ണം ഒാരോരുത്തർക്കും ജന്മനാ ഉള്ളതാണ്. ഒരു ദിവസം 50 മുതൽ 100 തലമുടി വരെ കൊഴിയുന്നത് സാധാരണമായി കരുതുന്നു.

മാസത്തിൽ അരയിഞ്ചോളം നീളത്തിലാണ് തലമുടി വള രുന്നത്. (1. 25 സെന്റിമീറ്റർ). ഒരു വർഷത്തിൽ തലമുടി 6 ഇ ഞ്ച് വളരുന്നു. ഒാരോ മുടിയും രണ്ടു മുതൽ ആറു വർഷം വ ളരുന്നു. പിന്നീട് വളർച്ച നിലയ്ക്കുന്ന ഘട്ടത്തിലെത്തി കൊഴി ഞ്ഞു പോകുന്നു. ആ മുടിയുടെ റൂട്ടിൽ നിന്ന് പുതിയ മുടി വ ളർന്നു വരുന്നു. പ്രായം, ഭക്ഷണക്രമം, പാരമ്പര്യ ഘടകങ്ങൾ, ആരോഗ്യം ഇവയെയെല്ലാം ആശ്രയിച്ചാണ് മുടിയുടെ വളർച്ച.

നിങ്ങളുടെ മുടിയുടെ സ്വഭാവമനുസരിച്ചാണ് പരിചരണ വും ചെയ്യേണ്ടത്. മുടിയെ സ്വഭാവമനുസരിച്ച് മൂന്നായി തിരിക്കാം.

1. സാധാരണ മുടി: അമിത വരൾച്ചയോ അമിത എ ണ്ണമയമോ ഇല്ലാത്തത്

2. എണ്ണമയമുള്ള മുടി: എണ്ണ േതച്ചില്ലെങ്കിലും എണ്ണ തേച്ചതു പോലെ ഒട്ടിയിരിക്കും.

3.വരണ്ട മുടി: എണ്ണതേച്ചാലും പാറിപ്പറന്നു തന്നെ കാണപ്പെടും.

യാതൊരു പരിചരണവും കിട്ടാതെ ‘ഡൾ ആൻഡ് ഡാമേജ്ഡ്’ മുടിയായി മാറിയെങ്കിൽ പോലും ശ്രദ്ധയോടെയും ചിട്ടയോടെയും ഉള്ള കൃത്യമായ പരിചരണം നൽകിയാൽ ഭം ഗിയുള്ളതാക്കി മാറ്റാം. മുടി സുന്ദരമാക്കാൻ ഇനി പറയുന്ന അഞ്ചു കാര്യങ്ങൾ ചിട്ടയോടെ പാലിക്കുക.

1. തലമുടി വൃത്തിയായി സൂക്ഷിക്കുക

അനുയോജ്യമായ ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് തലമുടി യഥാസമയം കഴുകി വൃത്തിയോടെ സൂക്ഷിക്കുക.

2. മുടിയുടെ പ്രശ്നങ്ങൾ അകറ്റുക

താരൻ, മുടി െകാഴിച്ചിൽ, അറ്റം െപാട്ടൽ, മുടിക്കായ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ അവയെല്ലാം ചി കിൽസയിലൂടെ പരിഹരിക്കുക.

3. കൃത്യമായ ഇടവേളകളിൽ ട്രിമ്മിങ് മുടക്കാതിരിക്കുക

കൃത്യമായ ഇടവേളകളിൽ മുടിയുടെ അറ്റം ട്രിം ചെയ്യുക.

4. പോഷക ഗുണം നിറഞ്ഞ ഭക്ഷണം കഴിക്കുക

മുടിക്കു േവണ്ട പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക. ആ വശ്യമെങ്കിൽ ഹെയർ ബൂസ്റ്റിങ് സപ്ലിമെന്റ്സ് കഴിക്കാം.

5. കെമിക്കൽ ട്രീറ്റ്മെന്റ്സ് കരുതലോെട മാത്രം ചെയ്യുക

മുടിക്കുള്ള കെമിക്കൽ ട്രീറ്റ്െമന്റ്സ് (സ്ട്രെയ്റ്റനിങ്, കരാറ്റിൻ ട്രീറ്റ്െമന്റ്. സ്മൂത്തനിങ്, ഹെയർ കളറിങ് തുടങ്ങിയവ) ചെ യ്യിക്കുന്നുണ്ടെങ്കിൽ ഏറ്റവും വൈദഗ്ധ്യമുള്ളവരെക്കൊണ്ടു മാത്രം ചെയ്യിക്കുക. ട്രീറ്റ്െമന്റിനു ശേഷം നൽകേണ്ട പരിചര ണത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. അമിതമാ യ കെമിക്കൽ ട്രീറ്റ്മെന്റ്സ് മുടിക്കു നല്ലതല്ല.

hr1
ഫോട്ടോ: ശ്യാം ബാബു

∙മുടി വൃത്തിയായി സൂക്ഷിക്കാം

ശിരോചർമത്തിന്റെ വൃത്തി ആണ് മുടിയുടെ പരിപാലനത്തിലെ അടിസ്ഥാന കാര്യം. ആഴ്ചയിൽ രണ്ടു തവണ മുടി മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകണം. മുടിയിലും ശിരോചർമത്തിലും അടിഞ്ഞിരിക്കുന്ന െപാടിപടലങ്ങൾ, അഴുക്ക് എന്നിവ നീക്കം ചെയ്യാൻ ഷാംപൂ സഹായിക്കും. ഷാംപൂ അമിതമായി ഉപയോഗിക്കരുത്. അമിതമായി രാസവസ്തുക്കൾ ചേർന്ന ഷാംപൂവും ദോഷം ചെയ്യും. മുടിക്ക് അ നുയോജ്യമായ ഷാംപൂ ഏതെന്ന് വിദഗ്ധ ബ്യൂട്ടീഷ്യന്റെ സ ഹായത്തോടെ ചോദിച്ച് മനസിലാക്കുക.

എങ്ങനെ പുരട്ടണം ഷാംപൂ ?

തലമുടി നനച്ച ശേഷം, അൽപം ഷാംപൂ കുറച്ച് വെള്ളത്തിൽ നേർപ്പിച്ച് തലയോട്ടിയിലും തലമുടിയിലും തേച്ചു പതപ്പിക്കുക. ഒന്ന് രണ്ട് മിനിറ്റ് നേരം ഷാംപൂ തലയിലിരിക്കണം. ഇനി ത ണുത്ത വെള്ളമുപയോഗിച്ച് നന്നായി കഴുകിക്കളയുക. ഷാം പൂ െകാണ്ട് ശിരോചർമം (സ്കാൽപ്) വൃത്തിയാക്കാനാണ് കൂ ടുതൽ ശ്രദ്ധിക്കേണ്ടത്. തലമുടി ശക്തിയോടെ കഴുകിയാൽ െപാട്ടിപ്പോകാനിടയുണ്ട്.

ഷാംപൂ ഇടുന്നതിനു മുൻ‌പായി ഹോട്ട് ഒായിൽ മസാജ് ചെയ്യുന്നതു നല്ലതാണ്. എണ്ണ നേരിട്ടു ചൂടാക്കാെത ഒരു ബൗളിൽ വെള്ളത്തിൽ വച്ച് ചൂടാക്കി തലയോട്ടിയിൽ 5- 10 മി നിറ്റ് നേരം മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും ഹെയർ ഫോളിക്കിളുകൾ നന്നായി തുറക്കാനും സഹായിക്കുന്നു.

കണ്ടീഷനർ പുരട്ടുമ്പോൾ

തലമുടി മൃദുവായി അമർത്തി വെള്ളം കളഞ്ഞ ശേഷം തല കുനിച്ചു പിടിച്ച് മുടിയുടെ ചെവിക്കു താഴെയുള്ള ഭാഗം െതാട്ട് അറ്റം വരെ കണ്ടീഷനർ തേയ്ക്കുക. ഇത് ശിരോചർമത്തിൽ പുരളരുത്. ഷാംപൂ ഇടുമ്പോൾ തലമുടിയിലെ അഴുക്ക് പോ കുമെങ്കിലും മുടിയിലെ എസൻഷ്യൽ ഒായിൽസ് നഷ്ടപ്പെ ടുന്നു അതുെകാണ്ടാണ് കണ്ടീഷനർ തേയ്ക്കുന്നത്. ഷാംപൂ ഇട്ടാൽ അതു കഴുകിക്കളഞ്ഞ ശേഷം കണ്ടീഷനർ പുരട്ടിയിരിക്കണം. മുടിയുടെ അറ്റത്ത് കണ്ടീഷനർ നന്നായി തേയ്ക്കാൻ ശ്രദ്ധിക്കുക. 2-3 മിനിറ്റ് ഇത് തലമുടിയിൽ വച്ച ശേഷം തലമുടിയുടെ വഴുവഴുപ്പ് പോകും വരെ നല്ല തണുത്ത വെള്ളത്തിൽ മുടി വൃത്തിയായി കഴുകുക.

മുടിയുണക്കാൻ വഴിയുണ്ട്

_MG_0975
ഫോട്ടോ: ശ്യാം ബാബു

തലമുടി മൃദുവായി തുടച്ചുണക്കുക. തല തുവർത്താൻ മൃദു വായ ടവലേ ഉപയോഗിക്കാവൂ. നനവുള്ള തലമുടി വലിച്ചു മുറുക്കി ബാത്ത് ടവൽ െകാണ്ട് കെട്ടരുത്. മുടിയിലെ വെള്ളം നന്നായി പോയ ശേഷം മാത്രം വിരലുകൾ െകാണ്ട് കോതിയിടുക. നനഞ്ഞ മുടി ഒരിക്കലും ചീകരുത്. മുടി പൊട്ടിപ്പോകും.

ഷാംപൂവിട്ട് കഴുകിയ മുടി വല്ലാതെ വരണ്ടാൽ ഒന്നോ ര ണ്ടോ തുള്ളി െവർജിൻ കോക്കനട്ട് ഒായിൽ വിരലുകളിൽ പു രട്ടി മുടി പതുക്കെ തടവുന്നത് മുടിയുടെ മോയിസ്ചറൈസേഷൻ നഷ്ടപ്പെടാതിരിക്കാനിടയാക്കും.

∙തലമുടിയുടെ പ്രശ്നങ്ങളകറ്റുക

മുടി െകാഴിച്ചിൽ

മുടി െകാഴിച്ചിലാണ് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന സാധാരണമായ പ്രശ്നം. ഇതിനു പിന്നിലെ കാരണങ്ങൾ പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗാവസ്ഥകൾ െകാണ്ടാണ് മുടി െകാഴിയുന്നതെങ്കിൽ ആദ്യം ആ രോഗാവസ്ഥ പരിഹരിക്കണം. അമിത മാനസിക സമ്മർദം, ഹോർമോൺ വ്യതിയാനം, പോഷകാഹാരക്കുറവ്, പ്രത്യേകി ച്ച് അയണിന്റെയും പ്രോട്ടീന്റെയും കുറവ്, പല തരം മാരക രോഗങ്ങൾ, ചില മരുന്നുകളുെട ഉപയോഗം ഇവയെല്ലാം മുടി െകാഴിയാനിടയാക്കും. പ്രസവാനന്തരം മുടി കൊഴിയാറുണ്ട്. പോഷകാഹാരക്കുറവാണ് കാരണമെങ്കിൽ മുടിക്ക് േവണ്ട പോഷകാഹാരം കൃത്യമായി കഴിക്കണം. സാധാരണ മുടി െകാഴിച്ചിലിന് വീട്ടിൽ തന്നെ പരിഹാരം കാണാൻ കഴിയും.

∙ ഒരു കപ്പ് തേങ്ങാപ്പാൽ എടുക്കുക. (തേങ്ങ ചുരണ്ടിയത് പിഴിഞ്ഞ് വീട്ടിൽ തയാറാക്കിയ തേങ്ങാപ്പാൽ). ഹെയർ ബ്രഷ് ഉപയോഗിച്ച് ശിരോചർമത്തിൽ പുരട്ടുക. ടവൽ െകാണ്ട് ത ലമുടി പൊതിഞ്ഞ് 20 മിനിറ്റ് വച്ച ശേഷം മുടി തണുത്ത വെ ള്ളത്തിൽ കഴുകണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം. തേങ്ങാപ്പാലിലെ വൈറ്റമിൻ ഇയും പൊ ട്ടാസ്യവും മു‍ടി വളരാൻ സഹായിക്കുന്നു. മുടിയുടെ േവരു മു തൽ അറ്റം വരെ കരുത്തുള്ളതാക്കുന്നു. മോയിസ്ചറൈേസ ഷൻ നൽകുന്നു.

∙ ത്രിഫലാദി തൈലം ശിരോചർമത്തിൽ പുരട്ടുന്നത് മുടി െകാ ഴിച്ചിൽ തടയാനും മുടി വളരാനും ഫലപ്രദമാണ്.

∙ നെല്ലിക്ക തണലിൽ ഉണക്കിയെടുത്ത് ശുദ്ധമായ െവളിച്ചെണ്ണയിൽ കാച്ചിയെടുക്കുന്ന എണ്ണകൊണ്ട് മസാജ് ചെയ്യുന്നത് മുടി വളരാൻ ഉപകരിക്കും.

∙അഞ്ച് ചെമ്പരത്തിയിലയും അഞ്ച് ചുവന്ന ചെമ്പരത്തിപ്പൂവും ചതച്ചെടുക്കുക. നൂറു മില്ലി ലീറ്റർ ശുദ്ധമായ വെളിച്ചെ ണ്ണയെടുത്ത് ചതച്ച മിശ്രിതം ചേർത്ത് തിളപ്പിച്ച്, തണുത്ത ശേഷം ഈ എണ്ണ അരിച്ചെടുത്ത് കുപ്പിയിലടച്ചു സൂക്ഷിക്കാം. രണ്ട് സ്പൂൺ എണ്ണ ശിരോചർമത്തിൽ പുരട്ടി 5Ð 10 മിനിറ്റ് നേരം നന്നായി മസാജ് ചെയ്യുക. അര മണിക്കൂറിനു ശേഷം താളിപ്പൊടിയോ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം. മുടി തഴച്ചു വളരാൻ സഹായിക്കും.

∙ വെളിച്ചെണ്ണ, കാസ്റ്റർ ഒായിൽ, വൈറ്റമിൻ ഇ ഒായിൽ എ ന്നിവ തുല്യ അളവിൽ മിശ്രിതമാക്കി ശിരോചർമത്തിൽ മസാജ് ചെയ്യുന്നത് മുടി െകാഴിച്ചിൽ കുറയ്ക്കും.

മുടിയിൽ തേയ്ക്കുന്ന ഏത് എണ്ണയും മുടിയുടെ േവരുകളി ലേക്ക് എത്തിയാലേ നല്ല ഫലം കിട്ടൂ. അതിനാൽ നന്നായി മസാജ് ചെയ്ത് എണ്ണ തലയോട്ടിയിൽ തേച്ചു പിടിപ്പിക്കണം.

താരൻ

എണ്ണമയമുള്ള മുടിയിലാണ് താരൻ കൂടുതലും ബാധിക്കുന്ന ത്. തലയിൽ അഴുക്കും ചെളിയും അടിയുന്നത്, ശിരോചർമ ത്തിന്റെ വൃത്തിയില്ലായ്മ, തലമുടിയുടെ അമിത വരൾച്ച ഇവ െകാണ്ടും താരനുണ്ടാകാം. തലയിൽ ചൊറിയുമ്പോൾ താരൻ കൂടുതൽ വ്യാപിക്കാനിടയാകുന്നു. താരൻ അകറ്റാൻ പ്രകൃദിദത്തമാർഗങ്ങൾ പരീക്ഷിക്കാം.

∙ ആര്യവേപ്പില ഒരു പിടിയെടുത്ത് നാലു കപ്പ് വെള്ളത്തി ൽ തിളപ്പിക്കുക. ഈ വെള്ളം തണുത്ത ശേഷം അരിച്ചെടു ക്കു ക. ഈ വെള്ളം െകാണ്ട് തല കഴുകുക. ആഴ്ചയിൽ മൂന്ന് ദിവസം ആവർത്തിക്കുക.

∙ രണ്ടു സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിൽ ഒരു പകുതി െചറുനാരങ്ങയുടെ നീര് ചാലിച്ച് ഈ മിശ്രിതം െകാണ്ട് ശിരോചർമം നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇതു ചെയ്യുക.

∙ രണ്ട് ടീസ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഒായിൽ ചെറുതായി ചൂടാക്കിയ ശേഷം ശിരോചർമത്തിൽ നന്നായി പുരട്ടി മസാജ് ചെയ്യുക. ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ െകാണ്ട് തലമുടി െപാതിഞ്ഞ് വയ്ക്കുക. 30 മിനിറ്റിനു ശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുക,

∙ താരൻ അകറ്റാൻ ടീ ട്രീ ഒായിലും കോക്കനട്ട് ഒായിലും ഉപയോഗിച്ച് ഡീപ് കണ്ടീഷനിങ് െചയ്യാം. മൂന്ന് ടീ സ്പൂൺ ശുദ്ധമായ െവളിച്ചെണ്ണയും 5 തുള്ളി ടീ ട്രീ ഒായിലും മിശ്രിതമാക്കുക. ഇത് തലയോട്ടിലും തലമുടിയിഴകളിലും നന്നായി മസാജ് ചെയ്യാം. തലമുടി മൃദുവായി െകട്ടി വച്ച് ഈ എണ്ണ പുരട്ടി തന്നെ ഉറങ്ങാൻ കിടന്നിട്ട് പിറ്റേന്ന് ഷാംപൂവും കണ്ടീഷ നറും ഇട്ട് തലമുടി കഴുകുക. താരൻ അകറ്റാനും തലമുടി വ ളരാനും ഫലപ്രദമാണ്.

പ്രകൃതി ദത്ത മാർഗങ്ങൾ വഴി താരൻ മാറുന്നില്ലെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശ പ്രകാരം ആന്റി ഡാൻ‍ഡ്രഫ് ഷാംപൂ ഉപയോഗിക്കാം. സാലിസൈലിക് ആസിഡ് അടങ്ങിയ ഷാംപൂ താരൻ അകറ്റാൻ ഫലപ്രദമാണ്.

∙കൃത്യമായ ഇടവേളയിൽ ട്രിമ്മിങ്

മുടി നന്നായി വളരാനും അറ്റം െപാട്ടാതിരിക്കാനും ശരിയായ ട്രിമ്മിങ് (അറ്റം കൃത്യമായ ഇടവേളകളിൽ വെട്ടുന്നത്) പ്രധാനമാണ്. മുടിയുടെ അറ്റം െപാട്ടിപ്പോകുന്നത് ഒരു തരം െഹയർ ഡാമേജ് ആണ്. മുടിയുെട അറ്റം കനം തീരെ കുറഞ്ഞ് െപാട്ടി പ്പോകുന്നത് പല കാരണങ്ങൾ െകാണ്ട് സംഭവിക്കാം. അമി തമായ ചൂട് തട്ടുന്നത്, (ബ്ലോ ഡ്രൈയിങ്, ഹോട്ട് കോംബ് തുടങ്ങിയവയുടെ അമിതോപയോഗം) അന്തരീക്ഷത്തിലെ ചൂട്, അമിതമായി ഷാംപൂ ഉപയോഗിക്കുന്നത്, പരുക്കനായ തലയണ വച്ച് കിടക്കുന്നത്, നനഞ്ഞ മുടി ചീകുന്നത്, ശരി യായ സംരക്ഷണമില്ലായ്മ ഇതെല്ലാം തലമുടിയുടെ അറ്റം പൊട്ടിപ്പോകുന്നതിനിടയാക്കാം.

മുടിയുടെ പൊട്ടിയ അറ്റം ആദ്യം ട്രിം െചയ്യുക. അല്ലെങ്കിൽ ഇത് മുടിയുടെ മുകളിലേക്ക് വ്യാപിച്ച് കൂടുതൽ നീളത്തിൽ തലമുടിക്ക് കേടുപാടുണ്ടാകാം. 3Ð 4 മാസം കൂടുമ്പോൾ സ്വാഭാവികമായിത്തന്നെ തലമുടിയുടെ അറ്റം പൊട്ടിപ്പോകാറുണ്ട്. ഈ സമയമാകും മുൻ‍പേ തന്നെ തലമുടി ട്രിം ചെയ്യാം. വീണ്ടും അറ്റം പൊട്ടുന്നത് തടയാൻ ഇനി പറയുന്നവ പാലിക്കുക.

10- 12 ആഴ്ച കൂടുമ്പോൾ ഒരു ഇ‍ഞ്ചിന്റെ കാൽ ഭാഗം നീളത്തിൽ മുടിയുടെ അറ്റം മുറിക്കുന്നത് വിണ്ടുകീറലിനെ തടയും. തലമുടിക്ക് ചൂടു തട്ടാതെ സംരക്ഷിക്കുക. അമിതമായി ചൂട് ഏൽക്കുന്ന ട്രീറ്റ്െമന്റ്സ് ഒഴിവാക്കണം. സ്റ്റൈലിങ് ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്നത് ചൂട് വളരെയധികം ഏൽക്കാനിടയാക്കും. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. ദിവസം 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

മുടി ചീകാൻ പല്ലുകൾ അകന്ന ചീപ്പ് ഉപയോഗിക്കുക. നനഞ്ഞ മുടി ചീകരുത്. വളരെ മൃദുവായി കോതിയിടുക. പരുക്കൻ ടവൽ ഉപയോഗിച്ച് മുടി തുവർത്തരുത്. സാറ്റിൻ തലയണകളുപയോഗിക്കുക. യാത്രയിൽ മുടി അഴിച്ചിടാതിരിക്കുക.

∙മുടിക്ക് േവണ്ട ഭക്ഷണം കഴിക്കാം

മുടിയുടെ കോശങ്ങളാണ് ശരീരത്തിൽ ഏറ്റവും പെട്ടെന്നു വ ളരുന്നത്. പോഷകക്കുറവ് േവഗം ബാധിക്കുന്നതും മുടിയെ തന്നെ. ഇരുമ്പ്, പ്രോട്ടീൻ ഇതു രണ്ടുമാണ് തലമുടിക്ക് ഏറ്റ വും അത്യാവശ്യമായ പോഷകങ്ങൾ. കൂടാതെ, മറ്റ് വൈറ്റമി നുകളും മിനറലുകളും ഭക്ഷണത്തിലൂടെ ലഭിക്കണം. ഇനി പ റയുന്നവ പതിവായി ഭക്ഷണത്തിലുൾപ്പെത്തുക.

∙ മുട്ട: (പ്രോട്ടീൻ, ബയോട്ടിൻ) മുടിക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട പോഷണമാണ് പ്രോട്ടീൻ. ഹെയർ ഫോളിക്കിളുക ൾ നിർമിക്കപ്പെട്ടിരിക്കുന്നത് പ്രോട്ടീൻ കൊണ്ടാണ്. മുടിക്ക് ശക്തി നൽകുന്നത് പ്രോട്ടീൻ ആണ്. ഹെയർ പ്രോട്ടീനായ കരാറ്റിന്റെ ഉൽപാദനത്തിന് ബയോട്ടിൻ ആവശ്യമാണ്. മുട്ടയിൽ സിങ്ക്, സെലിനിയം ഇവയും അടങ്ങിയിരിക്കുന്നു.

∙ െനല്ലിക്ക, സിട്രസ് ഫ്രൂട്ട്സ്: (വൈറ്റമിൻ സി) ഇതിന്റെ ആ ന്റി ഒാക്സിഡന്റ് ഗുണങ്ങൾ മുടിക്ക് കരുത്തു നൽകുന്നു, െപാട്ടിപ്പോകുന്നത് തടയുന്നു. മുടി വളർച്ച പോഷിപ്പിക്കുന്നു.

∙ പാലക് ചീര: (ഫോളേറ്റ്, അയൺ, വൈറ്റമിൻ എ, വൈറ്റമിൻ സി) മുടി വളർച്ചയെ സഹായിക്കുന്നു, ശിരോചർമത്തിനു മോയിസ്ചറൈസേഷൻ നൽകുന്നു.

∙ കൊഴുപ്പുള്ള മൽസ്യങ്ങൾ, കോഡ് ലിവർ ഒായിൽ സപ്ലിമെന്റ്സ്: (പ്രോട്ടീൻ, സെ ലിനിയം, വൈറ്റമിൻ ഡി, ബി വൈറ്റ മിനുകൾ. ഒമേഗാ ത്രീ ഫാറ്റി ആ സിഡുകൾ, ആന്റി ഒാക്സി‍ഡന്റ്സ്). മുടി െകാഴിച്ചിൽ തടയുന്നു. സീബം ഉൽപാദനം കൂട്ടി ശിരോചർമം വൃത്തിയോടെയിരിക്കാൻ സഹായിക്കുന്നു.

∙സ്വീറ്റ് പൊട്ടറ്റോ, ക്യാരറ്റ്: (ബീറ്റാ കരോട്ടിൻ, വൈറ്റമിൻ എ). മുടിയുടെ ആരോഗ്യം കൂട്ടുന്നു, കരുത്തോടെ മുടി വള രാൻ സഹായിക്കുന്നു. ഹെയർ ഫോളിക്കിളുകളെ ഉത്തേജി പ്പിക്കുന്നു.

∙തവിടുള്ള ധാന്യങ്ങൾ: (വൈറ്റമിൻ ഇ). ആന്റി ഒാക്സിഡ ന്റ് ഗുണമുള്ളതിനാൽ ചർമത്തിനു സംരക്ഷണം നൽകുന്നു. മുടി വളർച്ചയെ കൂട്ടുന്നു.

∙നട്സ്- ബദാം, കാഷ്യൂ നട്സ്, പിസ്താച്യൂ നട്സ്, നിലക്കടല. (വൈറ്റമിൻ ഇ, ബി വൈറ്റമിനുകൾ, സിങ്ക്, എസൻഷ്യൽ ഫാറ്റി ആസിഡുകൾ). മുടി െകാഴിച്ചിൽ തടയുന്നു.

∙സീഡ്സ് - ഫ്ളവർ സീഡ്സ്, ഫ്ളാക്സ് സീഡ്സ്: (വൈ റ്റിൻ ഇ, സിങ്ക്, സെലിനിയം, ബി വൈറ്റമിനുകൾ, ഒമേഗാ ത്രീ ഫാറ്റി ആസിഡുകൾ) മുടി വളർച്ചയെ സഹായിക്കുന്നു.

∙കക്കയിറച്ചി, കൊഞ്ച്: (പ്രോട്ടീൻ, ബി വൈറ്റമിനുകൾ, സിങ്ക്, അയൺ, വൈറ്റമിൻ ഡി) മുടി വളർച്ച കൂട്ടുന്നു. കൊഴിഞ്ഞ മുടിയുടെ റൂട്ടിൽ നിന്ന് പുതിയ മുടി കിളിർക്കാൻ സഹായിക്കുന്നു. മുടി കൊഴിച്ചിൽ തടയുന്നു.

∙ബീൻസ്: (പ്രോട്ടീൻ, സിങ്ക്, അയൺ, ബയോട്ടിൻ, കോപ്പർ, ഫോളേറ്റ്) മുടി വളർച്ച കൂട്ടുന്നു.

∙ സോയാബീൻസ്: ഇതിലെ സ്പെർമിഡൈൻ എന്ന ഘ ടകം മുടി വളർച്ചയ്ക്കു സഹായിക്കുന്നു.

hair-p

∙ ഇറച്ചി: (പ്രോട്ടീൻ, അയൺ). ഹെയർ ഫോളിക്കിളുകളി ലെ രക്തയോട്ടം കൂട്ടുന്നു. മുടി വളരാൻ സഹായിക്കുന്നു.

∙ പരിപ്പ്, ചെറുപയർ, പാൽ, പാലുൽപന്നങ്ങൾ, ചീസ് : (പ്രോട്ടീൻ) മുടി വളർച്ച കൂട്ടുന്നു.

∙ ഈന്തപ്പഴം: (അയൺ). മുടിക്ക് വേണ്ട പോഷകഗുണം നൽകി മുടി വളർച്ചയെ പോഷിപ്പിക്കുന്നു.

കെമിക്കൽ ട്രീറ്റ്െമന്റ്സ് കരുതലോടെ

_ASP0054
ഫോട്ടോ: ശ്യാം ബാബു

കെമിക്കൽ ട്രീറ്റ്മെന്റ്സിൽ ഇപ്പോൾ കൂടുതൽ പ്രചാരമുള്ളത് കരാറ്റിൻ ട്രീറ്റ്മെന്റും സ്മൂത്തനിങ്ങും ആണ്. കരാറ്റിൻ ട്രീറ്റ്മെന്റിന്റെ ഫലം നാലഞ്ചു മാസം നിൽക്കുന്നു. ഇതിൽ മുടിയുടെ പ്രോട്ടീനായ കരാറ്റിൻ മുടിയിൽ സപ്ലൈ ചെയ്യുകയാണ്. സ്ര്ട്രെയ്റ്റനിങ് പോെല ദീർഘകാലം നിൽക്കില്ല. കരാറ്റിൻ ട്രീറ്റ്മെന്റിനു ശേഷം മാസത്തിലൊരിക്കൽ പ്രോട്ടീൻ സ്പാ ട്രീറ്റ്മെന്റ് ചെയ്യണം. സൾഫർ അടങ്ങാത്ത ഷാംപൂ വേണം ഉപയോഗിക്കാൻ. സാധാരണ പോലെ എണ്ണ തേയ്ക്കലും ഹോട്ട് ഒായിൽ മസാജും ഒക്കെ ചെയ്യാം. ബ്യൂട്ടീഷൻ നിർദേശിക്കുന്ന പരിചരണം കൃത്യമായി മുടിക്കു നൽകണം.

സ്മൂത്തനിങ് ട്രീറ്റ്മെന്റ് സ്ട്രെയ്റ്റനിങ്ങിനോട് സാമ്യമുള്ള താണ്. ഇത് പെർമനന്റ് ആയി മുടിയുടെ ഘടന മാറ്റുന്നു. ഏതു തരം കെമിക്കൽ ട്രീറ്റ്മെന്റ് ആയാലും അത് ഏറ്റവും വൈദഗ്ധ്യമുള്ള ബ്യൂട്ടീഷന്റെ മേൽനോട്ടത്തിലേ ചെയ്യാവൂ. കൃത്യമായി തുടർ പരിചരണങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.

Lionesse-Deep-Conditioning-Required

ഹോട്ട് ഒായിൽ മസാജ്

താരൻ അകറ്റാനും മുടിയുടെ ആരോഗ്യത്തിനും ഹോട്ട് ഒായിൽ മസാജ് വളരെ ഫലപ്രദമാണ്. വെർജിൻ കോക്കനട്ട് ഒായിൽ, ഒലിവ് ഒായിൽ, ജോജോബാ ഒായിൽ (ജോജോബാ ഒായിൽ ഫംഗസ് അകറ്റാൻ സഹായിക്കു ന്നു) അൽപം വീതം മിശ്രിതമാക്കിയെടു ക്കുക. എണ്ണ നേരിട്ടു ചൂടാക്കാതെ ചെറിയ ബൗളിലെടുത്ത് ഒരു പാത്രം വെള്ളത്തിൽ വച്ചു ചൂടാ ക്കിയെടുക്കുക. പൊള്ളുന്ന ചൂടാവരുത്. വിരലുകൾ എ ണ്ണയിൽ മുക്കി മുടിയിഴകൾ കുറച്ചായി വകഞ്ഞെടുത്ത് അവയുടെ ചുവട്ടിൽ നന്നായി മസാജ് ചെയ്യുക. ഇങ്ങനെ തല മുഴുവനും ചെയ്യുക. മുടിയിഴകളുെട അറ്റം വരെയും എണ്ണ പുരട്ടുക. ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞെടുത്ത ടവൽ തലമുടിയിൽ െപാതിഞ്ഞ് 20 മിനിറ്റ് വയ്ക്കുക. ഇനി ഷാംപൂവിട്ട് തലമുടി വൃത്തിയായി കഴുകുക. തല മുടിക്കു വേണ്ട പ്രോട്ടീൻ നൽകാനും മോയിസ്ചറൈസേഷൻ നിലനിർത്താനും ശുദ്ധമായ വെളിച്ചെണ്ണ െകാണ്ടുള്ള ഹോട്ട് ഒായിൽ മസാജ് സഹായിക്കും.

ഡീപ് കണ്ടീഷനിങ്

ആഴ്ചയിലൊരിക്കൽ ഡീപ് കണ്ടീഷനിങ് ചെയ്യാം. ഹെയർ ബാത്ത്, സ്പാ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ഡീപ് കണ്ടീ ഷനിങ് ഹെയർ ക്രീം വാങ്ങാൻ കിട്ടും. ഇതുപയോഗിച്ച് മുടി ഡീപ് കണ്ടീഷൻ ചെയ്യാം. ആദ്യം ഷാംപൂ ചെയ്ത് മുടി വൃത്തിയാക്കിയിട്ടാണ് ക്രീം തേയ്ക്കേണ്ടത്. സ്പാ ക്രീം നിർദേശിച്ചിട്ടുള്ള പ്രകാരം നിശ്ചിത സമയത്തേക്ക് തലമുടിയിൽ പുരട്ടി വച്ച് കഴുകി കളയുക.

henna

പ്രകൃതിദത്ത മാർഗത്തിലൂടെ ഡീപ് കണ്ടീഷനിങ് ചെയ്യുന്നതാണ് ഗുണകരം. ശുദ്ധമായ വെളിച്ചെണ്ണ തലയോ ട്ടിയിലും തലമുടിയിലും പുരട്ടി മസാജ് ചെയ്ത ശേഷം 20 മിനിറ്റ് കഴിഞ്ഞ് ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകി ക ളയുന്നത് നല്ല ഡീപ് കണ്ടീഷനിങ് മാർഗമാണ്.

കറ്റാർവാഴ പൾപ്പ് ചുരണ്ടിയെടുത്തു കുഴമ്പാക്കുക. (ചിലർക്ക് ഇതിന്റെ കറ ശിരോചർമത്തിൽ ചൊറിച്ചിലുണ്ടാക്കാറുണ്ട്. കറ കളയാൻ ഇല മുറിച്ചെടുത്ത ശേഷം അൽപനേരം കുത്തി നിർത്തിയാൽ മതി.) ഈ പൾപ് ത ലയോട്ടിയിലും തലമുടിയിലും തേച്ച് പിടിപ്പിച്ച് 20 മിനിറ്റിനുശേഷം തണുത്ത വെള്ളം െകാണ്ട് കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ഹെന്ന ഉപയോഗിക്കുമ്പോൾ

മുടിയുടെ നര മറയ്ക്കാൻ ഹെന്ന ഉപയോഗിക്കുന്നത് പ്രകൃതിദത്ത മാർഗമാണ്. 25 വയസ്സിനു മുൻപ് മുടി നരയ്ക്കുന്നത് അകാലനരയായി കരുതുന്നു. അമിത മാനസിക സമ്മർദം, പാരമ്പര്യം, പുകവലി, ഷാംപൂ, കണ്ടീഷനർ, ജെൽ തുടങ്ങി യവയുടെ അമിത ഉപയോഗം ഇവയെല്ലാം മുടി നേരത്തേ ന രയ്ക്കുന്നതിനു കാരണമാകാം.

മാസത്തിലൊരിക്കൽ ഹെന്ന ചെയ്യുന്നത് മുടിക്ക് നല്ലതാ ണ്. തലമുടിക്ക് കൂടുതൽ കനം തോന്നിപ്പിക്കുകയും താരൻ അകറ്റുകയും തലമുടിക്ക് തണുപ്പേകുകയും ചെയ്യും.

നിറം കിട്ടാൻ തേയിലപ്പൊടി, തണുപ്പ് കിട്ടാൻ ഉണക്കനെല്ലിക്കാപ്പൊടി, കണ്ടീഷനിങ്ങിന് മുട്ടയുടെ വെള്ള, മുടി മൃ‍ദുവാകാൻ തൈര്, താരൻ, പേൻ ഇവയകറ്റാൻ ഷിക്കാക്കായി ഇവയെല്ലാം ചേർത്ത് ഹെന്നാപ്പൊടി തലമുടിയിൽ പുരട്ടാം. എണ്ണ തേച്ച് മുടി ഒായിൽ മസാജ് ചെയ്ത ശേഷം അതിന്റെ മുകളിലൂടെ മാത്രമേ ഹെന്ന ചെയ്യാവൂ.

അകാല നര മറയ്ക്കാൻ ഹെന്ന ഉപയോഗിക്കുന്ന വിധം:

∙ ബർഗണ്ടി ഷേയ്ഡാണ് വേണ്ടതെങ്കിൽ അൽപം ബീറ്റ്റൂട്ട് ജ്യൂസ് കൂടി ചേർത്ത് ഹെന്ന പേസ്റ്റ് തയ്യാറാക്കുക.

∙െറഡ്ഡിഷ് - ബ്രൗൺ നിറമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഹെന്നയുടെ കൂടെ അൽപം നാരങ്ങാനീരും തൈരും തേയിലവെള്ളം തിളപ്പിച്ചാറിയതും ചേർത്ത് ഹെന്ന പേസ്റ്റ് തയ്യാറാക്കുക.

∙ ഹെന്നയും ബ്ലാക്ക് കോഫി യും കുഴമ്പു രൂപത്തിലാക്കി മുടിയിൽ 3 - 4 മണിക്കൂർ പു രട്ടി വയ്ക്കുക. വരണ്ട മുടിയാണെങ്കിൽ കണ്ടീഷൻ ചെയ്യാൻ മുട്ട, ഒലിവ് ഒായിൽ, തൈര് ഇവ ഹെന്നയുമായി ചേർത്ത് മിശ്രിതമാക്കി ഉപയോഗിക്കാം.

∙ കുറച്ചു കൂടി കടുത്ത ഷേഡ് കിട്ടാൻ രണ്ട് കപ്പ് വെള്ളം തി ളപ്പിച്ച് അതിൽ രണ്ട് ചെറിയ സ്പൂൺ ബ്ലാക്ക് ടീ പൊടി ചേ ർത്ത് ഒരു കപ്പാക്കി തി ളപ്പിച്ചാറ്റിെയടുക്കുക. ഇത് തണുപ്പിക്കാൻ വയ്ക്കുക. ഒരു ബീറ്റ്റൂട്ട് ചെറുതായി നുറുക്കി രണ്ട് കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു കപ്പാക്കി കുറുക്കിയെടുത്ത് ഇതും ആറാൻ വയ്ക്കുക. രണ്ടും തണുത്ത ശേഷം അ രിച്ചെടുത്ത് മിക്സ് െചയ്യുക. ഒരു കപ്പ് െഹന്ന പൗഡർ, ഒരു മുട്ടവെള്ള, ഒരു ചെറിയ സ്പൂൺ ഒലിവ് ഒായിൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം അടച്ച് ആറേഴു മ ണിക്കൂർ വച്ച ശേഷം തലമുടിയിൽ പുരട്ടാം.

മുടിയിൽ തേയ്ക്കുന്നതിന് മുമ്പ് എന്തെങ്കിലും സ്റ്റൈലിങ് ഉൽപന്നങ്ങൾ മുടിയിൽ തേച്ചിട്ടുണ്ടെങ്കിൽ അത് ക്ലാരി ഫൈയിങ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം. മുടിക്ക് നല്ല നിറം കിട്ടാൻ ഈ മിശ്രിതം നാലു മണിക്കൂർ നേരം തലയിൽ വച്ചിട്ട് തണുത്ത െവള്ളത്തിൽ കഴുകി കളയുക.

കഷണ്ടി മാറ്റാൻ ചികിത്സയുണ്ട്

മുടിെകാഴിച്ചിൽ വിട്ടുമാറാെത തീർത്തും ഉള്ളു കുറയുന്നവർക്ക് ഡോക്ടറെ കണ്ട് ചികിൽസ െചയ്യാം. ചികിൽസയുടെ ആദ്യ പടിയായി ചെയ്യുന്നത് ഇതിനു കാരണമായ രോഗാവസ്ഥകളുെണ്ടങ്കിൽ അതു പരിഹരിക്കുകയാണ്. പ്രോട്ടീൻ, മിനറലുകൾ, വൈറ്റമിനുകൾ ഇവയടങ്ങിയ ഗുളികകൾ മുടിയുടെ പോഷണത്തിനായി കഴിക്കണം. ഇ തെല്ലാം ചെയ്തിട്ടും മുടി െകാഴിച്ചിൽ നിൽക്കുന്നില്ലെങ്കിൽ സ്പെഷൽ ട്രീറ്റ്മെന്റ്സ് എടുക്കണം. മൂന്ന് ചികിത്സകളാണ് കഷണ്ടിക്ക് ഫലപ്രദമായി കാണുന്നത്.

1. സീറം ചികിത്സ:

പെപ്റ്റൈഡ് സീറം, സ്റ്റെം സെൽ സീറം തുടങ്ങിയ ലേപ നങ്ങൾ തലയോട്ടിയിൽ പുരട്ടുന്ന രീതി. ഡോക്ടറുെട നി ർദേശപ്രകാരം വേണം ഈ ചികിൽസ ചെയ്യാൻ. മൂന്ന് മു തൽ ആറു മാസക്കാലത്തേക്ക് ആഴ്ചയിൽ ഒരു തവണ വച്ച് ഈ ട്രീറ്റ്മെന്റ്സ് എടുക്കാം. പലതരം ലേപനങ്ങൾ ഒന്നിച്ചു മിശ്രണം ചെയ്ത് ശിരോചർമത്തിൽ പുരട്ടാറുണ്ട്. ശിരോചർമത്തിന്റെ ഉള്ളിലേക്ക് കടന്ന് മുടിയുടെ റൂട്ടിലേ ക്ക് എത്തും വിധത്തിലാണ് ലേപനങ്ങൾ പുരട്ടുന്നത്. മൈക്രോ നീഡ്‌ലിങ് പോലുള്ള മാർഗങ്ങൾ ഇതിനായി അവലംബിക്കുന്നു.

2. പി ആർ പി ട്രീറ്റ്മെന്റ് (പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ):

_C2R9521
ഫോട്ടോ: ശ്യാം ബാബു

സ്വന്തം രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച് അത് സ്കാ ൽപിൽ കു‍ത്തിവയ്ക്കുന്ന രീതിയാണിത്. രക്തത്തിലെ ഗ്രോത്ത് ഫാക്ടറാണ് പുതിയ മുടി കിളിർത്തു വരാൻ സ ഹായിക്കുന്നത്. ഗ്രോത്ത് ഫാക്ടർ സീറം കുത്തി വയ്ക്കുന്നതും ചികിൽസാ രീതിയാണ്. കുത്തിവയ്പ്, ഇലക്ട്രോ പോറേഷൻ തുടങ്ങിയ വിവിധ ടെക്നോളജി ഉപയോഗിച്ച് ഈ മരുന്നുകൾ മുടിയുടെ റൂട്ടുകളിലെത്തിക്കുന്നു.

3. ഹെയർ ട്രാൻസ്പ്ലാന്റേഷൻ:

കഷണ്ടി ബാധിച്ചവർക്ക് പി ആർ പി ഫലപ്രദമാകുന്നില്ലെങ്കിൽ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യാം. മുടി വച്ചു പിടിപ്പിക്കുന്ന സർജിക്കൽ ചികിൽസാരീതിയാണ് ഇത്. ഇതിൽ ഹെയർ ഫോളിക്കിൾസിനെ ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് മാറ്റി വച്ചു പിടിപ്പിക്കുന്നു. സാധാരണയായി പിൻവശത്തെ മുടിയിൽ നിന്ന് ആരോഗ്യമുള്ള ഫോളിക്കുലർ യൂണിറ്റ് തിരഞ്ഞെടുത്ത് കഷണ്ടിയുള്ള ഭാഗത്ത് വച്ചു പിടിപ്പിക്കുന്നു. ഈ ചികിൽസകളെല്ലാം വൈദഗ്ധ്യമുള്ള ഡോക്ടർമാരെ സമീപിച്ച് മാത്രം ചെയ്യുക.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. നന്ദിനി നായർ

കോസ്മറ്റിക് െഡർമറ്റോളജിസ്റ്റ്, ക്യൂട്ടിസ് ക്ലിനിക്, െകാച്ചി.

അനില ജോസഫ്

ബ്യൂട്ടീഷൻ,

ബ്യൂട്ടി കെയർ സൊലൂഷൻസ്

തിരുവനന്തപുരം.