Tuesday 24 July 2018 12:16 PM IST : By സ്വന്തം ലേഖകൻ

ഹെയർ സ്‌ട്രെയിറ്റനിങ് ജെൽ വീട്ടിൽ ഉണ്ടാക്കാം എളുപ്പത്തിൽ; ഈ വിഡിയോ കണ്ടുനോക്കൂ

hair-straight

തലമുടി നല്ല പട്ടുനൂൽ പോലെ നീളത്തിൽ സ്മൂത്തായി ഒതുങ്ങി കിടക്കാൻ ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല. കയ്യിൽ കാശുള്ളവർ ബ്യൂട്ടി പാർലറുകളെ ആശ്രയിക്കുകയാണ് പതിവ്. പാർലറിൽ സ്‌ട്രെയിറ്റനിങ്, സ്മൂത്തനിങ്, കെരാറ്റിൻ ട്രീറ്റ്‌മെന്റ് എന്നിവയ്ക്കൊക്കെ നല്ല തുക മുടക്കേണ്ടി വരും.

എന്നാൽ സൗന്ദര്യ സംരക്ഷണത്തിനായി സാധാരണക്കാർക്ക് ഇത്ര വലിയ തുക മുടക്കാൻ പറ്റിയെന്നുവരില്ല. മുടി സ്‌ട്രെയിറ്റനിങ് ചെയ്യാൻ ആയിരങ്ങൾ കയ്യിൽ ഇല്ലാത്തതിന്റെ പേരിൽ ഇനിയാരും സങ്കടപ്പെടേണ്ട.  വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു ടെക്‌നിക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഹോംമെയ്‌ഡ്‌ ഹെയർ സ്‌ട്രെയിറ്റനിങ് ജെൽ ഉണ്ടാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ പറയുന്നു;