Friday 12 January 2018 11:19 AM IST : By സ്വന്തം ലേഖകൻ

പ്രായം കുറയ്ക്കാം സുന്ദരിയാകാം; ഫിറ്റ്നസും സുന്ദരമായ ചർമവും സ്വന്തമാക്കാൻ സൂപ്പർ ടിപ്സ്

anti_aging

കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്ന രൂപത്തിൽ പ്രായത്തിന്റെ അടയാളങ്ങൾ കണ്ടു തുടങ്ങുമ്പോഴാണു പലരും  സ്വന്തം പ്രായത്തെക്കുറിച്ച് ഓർമിക്കുന്നതു തന്നെ. പ്രായമേറുമ്പോഴും ആേരാഗ്യവും സൗന്ദര്യവുമുള്ള ശരീരം സ്വന്തമാക്കാൻ ലളിതമായ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ബോഡി ഫിറ്റ്്; പ്രായവും ഫിറ്റ്

അമിതവണ്ണം ഒഴിവാക്കി ഫിറ്റ്നസ് നേടിയാൽ ചെറുപ്പം നിലനിർത്തുന്നതിനൊപ്പം ആേരാഗ്യവും നേടാം. ഇതിനു വേണ്ടി കൃത്യമായി വ്യായാമം ചെയ്താൽ മതി.
∙പതിവായി ഏതെങ്കിലും തരത്തിലുള്ള സ്ട്രെങ്ങ്തെനിങ് വ്യായമം ചെയ്താൽ അമിതവണ്ണത്തെ അകറ്റി നിർത്താനാകും. ശാരീരികമായും മാനസികമായും ഉ ള്ള ആരോഗ്യം മെച്ചപ്പെടുത്തും. പ്രായം മൂലം മസിലിനുണ്ടാകുന്ന ബലക്ഷയം േപാലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഇതു സഹായിക്കും.
∙ ദിവസവും പത്ത് മിനിറ്റ് നടന്നാൽ മതി തലച്ചോ റിലെ ഫീൽ ഗുഡ് േഹാർമോണുകൾ ഉണരും. ഇതു മനസ്സിനും ശരീരത്തിനും ഉണർവ് നൽകാൻ സഹായിക്കും. ദിവസം അരമണിക്കൂറെങ്കിലും നടക്കുന്നതു ശീലിച്ചാൽ ആേരാഗ്യം സ്വന്തമാക്കാം.
∙ ദിവസവും 30 മിനിറ്റ് നേരം കാർഡിയോ എക്സർസൈസ് ചെയ്യുന്നതു  ശരീരത്തിന് ആരോഗ്യം നൽകും. സൈക്ലിങ്, നീന്തൽ തുടങ്ങിയ കാർഡിയോ എക്സർസൈസുകൾ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനു നല്ലതാണ്.
∙ ശരീരത്തിലെ മസിലുകളെപ്പോലെ തന്നെ മുഖത്തെ മസിലുകൾക്കും പ്രായം കൂടും. മുഖത്തെ മസിലുകളെ േടാൺ ചെയ്യുന്നതിനും മുഖത്തിന്റെ യുവത്വവും ഭംഗിയും നിലനിർത്തുന്നതിനും ഫേഷ്യൽ എക്സർസൈസ് സഹായിക്കും.  ആഴ്ചയിൽ മൂന്നോ നാലോ തവണ ഫേഷ്യൽ എക്സർസൈസ് ചെയ്യുക. ഇതു മുഖത്തിനു പ്രായം കൂടുന്നതു തടയും. ഇനി ഫേഷ്യൽ എക്സർസൈസ് ചെയ്യാൻ മടിയുള്ളവർക്ക് എളുപ്പം െചയ്യാവുന്ന വേറൊരു കാര്യമുണ്ട്. ഇഷ്ടം പോലെ പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും െചയ്തോളൂ. പ്രകൃതിദത്തമായ േഫഷ്യൽ എക്സർസൈസാണത്.
∙ പ്രകൃതിയോടിണങ്ങുന്നതിലൂടെയും ശരീരത്തിനു വ്യായാമം നൽകാം. ചുറ്റുമുള്ള പറമ്പിൽ പച്ചക്കറികൾ നട്ട് ഒരു കൃഷിത്തോട്ടമുണ്ടാക്കാം. സ്ഥലമില്ലെങ്കിൽ ടെറസ്സിലോ ബാൽക്കണിയിലോ െചറിയ രീതിയിൽ കൃഷി നടത്താം. ഇതിനു പറമ്പിൽ കൃഷി ചെയ്യുന്ന അതേ കായികാധ്വാനം വേണ്ടി വരില്ല. എങ്കിലും ഏതെങ്കിലും തരത്തിൽ ശരീരത്തെ ആക്ടീവായി നിർത്താൻ ഈ കൃഷി സഹായിക്കും.
പ്രായമേറുന്തോറും മനസ്സിന്റെ പ്രവർത്തനശേഷി കുറയുകയും ഓർമകൾ മെല്ലേ മങ്ങാൻ തുടങ്ങുകയും ചെയ്യും. മനസ്സിനെ എപ്പോഴും ആക്ടീവായി നിർത്തിയാൽ ഇത് ഒഴിവാക്കാൻ കഴിയും. ഇത്തരം ചെറിയ ഹോബികൾ ആക്ടീവായി നിർത്താൻ സഹായിക്കും.

കഴിക്കാം മനസ്സറിഞ്ഞും പ്രായമറിഞ്ഞും


ആരോഗ്യം നേടാൻ മാത്രമല്ല ചർമത്തിനു യുവത്വം നേടാനും കൂടുതൽ ഊർജസ്വലത സ്വന്തമാക്കാനും പോഷകസമൃദ്ധമായ ഭക്ഷണം സഹായിക്കും.
∙. ഇലക്കറികളിൽ ഇവ ധാരാളമടങ്ങിയിട്ടുള്ള വൈറ്റമിൻ കെ പ്രായത്തെ പ്രതിരോധിക്കാൻ സഹായിക്കും. വൈറ്റമിൻ കെയുടെ അപര്യാപ്തത എല്ലുകളുടെ ബലക്ഷയം, ഹൃദ്രോഗങ്ങൾ, കിഡ്നിയുടെ തകരാറ് ഇവ സംഭവിക്കാനിടയാക്കും. കാഴ്ച മെച്ചപ്പെടുത്താനും, െകാളസ്ട്രോൾ നില കുറയാനും  ചില തരം അർബുദങ്ങൾ തടയാനും ഇലക്കറികൾ കൂടുതൽ ഭക്ഷണത്തിലുൾപ്പെടുത്തുന്നതു സഹായിക്കും.
∙ പ്രൊ ബയോട്ടിക് ഭക്ഷണം ആഹാരക്രമത്തിലുൾപ്പെടുത്താൻ ശ്രദ്ധിക്കുക. തൈര് ഉൾപ്പെടെയുള്ള പ്രൊ ബയോട്ടിക് ഭക്ഷണം പതിവാക്കുന്നതു രോഗപ്രതിരോധശക്തിയേകും.
∙ വൈറ്റമിൻ ഡി നിത്യവും കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. രാവിലെ ഒമ്പത് മണി വരെയുള്ള സമയത്തു പതിനഞ്ച് മിനിറ്റ് നേരമെങ്കിലും വെയിൽ കൊണ്ടാൽ ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കും. പ്രതിരോധശക്തി ഉറപ്പാക്കുന്നതിനും േഫാസ്ഫറസ്, കാൽസ്യം ഇവയെ ആഗിരണം ചെയ്യുന്നതിനും വൈറ്റമിൻ ഡി സഹായിക്കും. വിഷാദമകറ്റുന്നതിനും ഈ വൈറ്റമിൻ ഗുണകരമാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു വൈറ്റമിൻ ഡി ഗുണകരമാണെന്നു നമുക്കറിയുന്ന കാര്യമാണ്. പ്രായമേറുമ്പോൾ ഓസ്റ്റിയോെപാറോസിസ് ഉണ്ടാകുന്നതു തടയാൻ കാത്സ്യം കൂടുതലടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
∙ െകാഴുപ്പ് നിറഞ്ഞ ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഇവയ്ക്കു പകരം. നല്ല കൊഴുപ്പടങ്ങിയ ഭക്ഷണപദാർഥങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. നട്സ്, അവകാഡോ തുടങ്ങിയവയിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇതു തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ഹൃദ്രോഗങ്ങളെ െചറുക്കുകയും െചയ്യും.
∙ നട്സ് എനർജി പായ്ക്കുകളാണ്. ഓേരാ ഇനം നട്സും ആരോഗ്യം നൽകുന്നവയാണ്. ഇവ സ്നാക്കായി കഴിക്കുന്നത് ആേരാഗ്യം മെച്ചപ്പെടുത്തും. പ്രോട്ടിനും സൂക്ഷ്മ േപാഷകങ്ങളുമേകുന്ന ഇവ ഹൃദയാരോഗ്യം നൽകും.
∙ വറുത്തതും െപാരിച്ചതുമായ ഭക്ഷണ പദാർഥങ്ങൾ, സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവ പ്രായം േതാന്നിക്കാൻ ഇടയാക്കും. ഇവ പരമാവധി ഒഴിവാക്കുക.  
∙ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ചർമത്തിന്റെ പ്രായം കുറയ്ക്കാൻ സഹായകമാണ്. ഗ്രീൻ ടീയിലടങ്ങിയിട്ടുള്ള പോഷകങ്ങൾ അമിതഭാരം കുറയ്ക്കുന്നതിനും അർബുദ സാധ്യത കുറയ്ക്കുന്നതിനും മാനസിക ആരോ ഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. പ്രമേഹം, അൽസ്ഹൈമേഴ്സ്, പാർക്കിൻസൺ േരാഗങ്ങൾ െചറുക്കാനും ഇതു സഹായിക്കും.
∙ നാരുകൾ, അയൺ, വൈറ്റമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമടങ്ങിയ മാതളനാരങ്ങ സൂപ്പർഫൂഡ് ലിസ്റ്റിലുള്ളതാണ്. പതിവായി മാതളനാരങ്ങ കഴിക്കുന്നതു ഹൃദ്രോഗം, ഉയർന്ന രക്താതിമർദം, ചില തരം അർബുദങ്ങൾ എന്നിവയെ പ്രതിരോധിക്കും.
∙ വൈറ്റമിൻ ബി യുടെ അഭാവം ഊർജസ്വലത കുറയ്ക്കും. ഇത് ക്ഷീണമുണ്ടാകുന്നതിന് ഇടയാക്കും. മാംസാഹാരത്തിൽ ഈ വൈറ്റമിൻ ധാരാളമടങ്ങിയിട്ടുണ്ട്. സസ്യാഹാരപ്രേമികൾ വൈറ്റമിൻ ബിയുടെ അഭാവം പരിഹരിക്കാൻ ഡോക്ടറുടെ നിർദേശത്തോെട സപ്ലിമെന്റ് കഴിച്ചാൽ മതിയാകും.
∙ ഇഷ്ടമുള്ള പച്ചക്കറികൾ മാത്രം കഴിക്കുന്നതാണു ഭൂരിഭാഗം പേരുടെയും ശീലം. ഇതിനു പകരം പല നിറങ്ങളിലെ പച്ചക്കറികളും  പഴങ്ങളും പതിവായി ഭക്ഷണത്തിലുൾപ്പെടുത്തുക. ഓേരാ നിറങ്ങളും ഓേരാ തരം പോഷകങ്ങളെയാണു പ്രതിനിധാനം ചെയ്യുന്നത്. ഇത് ആേരാഗ്യം മെച്ചപ്പെടുത്തും.
∙ ശരീരത്തിന്റെ എഴുപതു ശതമാനം െവള്ളമാണ്. പക്ഷേ, തലച്ചോറിന്റെ 90 ശതമാനമാണു വെള്ളം. ആവശ്യത്തിനു വെള്ളംകുടിക്കുന്നതു ശരീരം നന്നായി പ്രവർത്തിക്കുന്നതിനു സഹായിക്കും. േടാക്സിനുകളെ അകറ്റി അമിതവണ്ണം കുറയ്ക്കുന്നതിനും ചർമത്തിന്റെ തിളക്കം നിലനിർത്തുന്നതിനും െവള്ളം ധാരാളം കുടിക്കണം.
 ∙ വൈറ്റമിൻ സി പ്രതിരോധശക്തി വർധിപ്പിക്കാൻ ഏറെ ഗുണകരമാണ്. രക്തസമ്മർദം ഉയരാതെ സൂക്ഷിക്കുകയും ഹൃദ്രോഗം, പ്രമേഹം, തുടങ്ങിയവയെ പ്രതിരോധിക്കാനും ഇതു സഹായിക്കും. ചർമത്തിനു പ്രായം േതാന്നാതിരിക്കാനും ചുളിവുകൾ അകറ്റാനും ഈ വൈറ്റമിൻ സഹായിക്കും.
∙  ഭക്ഷണക്രമത്തിൽ നിന്നും പഞ്ചസാര പരമാവധി ഒഴിവാക്കുക. പഞ്ചസാര, മൈദ പോലെയുള്ള ഭക്ഷണപദാർഥങ്ങൾ  ആരോഗ്യത്തിനു േദാഷകരമാണ്.
∙ മനസ്സറിഞ്ഞു കഴിക്കണമെന്നു കേട്ടിട്ടില്ലേ.ധൃതിയിൽ വാരിവലിച്ചു ഭക്ഷണം കഴിക്കുന്നതിനു പകരം ആസ്വദിച്ചു ഭക്ഷണം കഴിക്കണം. ഭക്ഷണം കഴിച്ചു വയറ് നിറഞ്ഞെന്നു തലച്ചോറിനു സന്ദേശം ലഭിക്കാൻ 15 മിനിറ്റ് വേണം. ഭക്ഷണം കഴിക്കുമ്പോൾ തലച്ചോറ് തിരക്കിലാണെങ്കിൽ ഈ സന്ദേശം വൈകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രേരണയുണ്ടാക്കുകയും െചയ്യും. അതുകൊണ്ട് ഇനി അൽപം ഭക്ഷണമാണെങ്കിലും അത് ആസ്വദിച്ചു കഴിക്കുക.