Friday 10 December 2021 02:39 PM IST : By സ്വന്തം ലേഖകൻ

പഞ്ചസാരയും ഒലീവ് ഓയിലും ചേര്‍ത്ത് സ്‌ക്രബ്; കൈമുട്ടിന്റെ കറുപ്പ് നിറം എളുപ്പം ഇല്ലാതാക്കാം, സിമ്പിൾ ടിപ്സ്

kneedarkkkk

വിരലുകളുടെയും നഖത്തിന്റെയും ആരോഗ്യം നോക്കുമ്പോഴും നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നിടമാണ് കൈമുട്ട്. വെളുത്ത കൈകളുളളവരുടെ മുട്ട് മാത്രം കറുത്തിരിക്കുന്നത് അഭംഗിയാണു താനും. ദീർഘനേരം കൈമുട്ട് കുത്തിയിരിക്കുമ്പോഴാണ് ആ ഭാഗത്തെ ചർമം കൂടുതൽ കറുപ്പാകുന്നത്. കൈമുട്ടിന്റെ കറുപ്പ് നിറം മാറാൻ വീട്ടിൽ ചെയ്യാവുന്ന സിമ്പിൾ ടിപ്സ് ഇതാ.. 

∙ പച്ചമഞ്ഞൾ, ചെറുനാരങ്ങാ നീര്, മുതിര പൊടിച്ചത്, മോര് ഇവ ചേർത്തു നല്ലവണ്ണം യോജിപ്പിച്ച് കൈമുട്ടിൽ നന്നായി തിരുമ്മി പിടിപ്പിക്കാം. 10 മിനിറ്റിനു ശേഷം പച്ചവെളളത്തിൽ കഴുകുക. കറുപ്പ് നിറം കുറഞ്ഞു വരും.

∙ പഞ്ചസാരയും ഒലീവ് ഓയിലും ചേര്‍ത്ത് സ്‌ക്രബ് ചെയ്യുക. കൈമുട്ടിന്റെ കറുപ്പ് എളുപ്പം ഇല്ലാതാക്കാം.

∙ മഞ്ഞള്‍, തേന്‍, പാല്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും കറുപ്പ് കുറയ്ക്കും.

∙ പുതിനയില അരച്ചത് കൈമുട്ടില്‍ പുരട്ടിയാല്‍ കറുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പുതിനയില വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങ നീരും ചേര്‍ക്കുക. ഇത് കൈമുട്ടില്‍ പുരട്ടാം. അല്‍പനേരം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകി കളയാം.

∙ സോഡയും പാലും ചേര്‍ത്ത് പുരട്ടാം.

∙ വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും കലര്‍ത്തി കൈമുട്ടില്‍ പുരട്ടാം.

∙ കടലമാവും തൈരും കലര്‍ത്തി പുരട്ടുന്നത് മറ്റൊരു മാര്‍ഗമാണ്.

∙ കറ്റാര്‍വാഴ, തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും കറുപ്പ് കുറയ്ക്കും.

∙ കാൽപാദത്തിലെ വിളളലുകൾ ഒളിച്ചു വയ്ക്കാതെ എന്നെന്നേക്കുമായി മായ്ച്ചു കളയാം. കിടക്കും മുമ്പ് കാലുകൾ കഴുകി തുടച്ച് വെണ്ണയോ നെയ്യോ പുരട്ടാം.

∙ കറിവേപ്പിലയും പച്ചമഞ്ഞളും സമം എടുത്ത് തൈരിൽ ചാലിച്ചു പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെളളത്തിൽ ഉരച്ചു കഴുകിയാൽ വിണ്ടു കീറലും പാടുകളും മാറി പാദങ്ങൾ സുന്ദരമാകും.

∙ പച്ചമഞ്ഞൾ വേപ്പെണ്ണയിൽ ചേർത്ത് അരച്ചു നഖത്തിൽ പുരട്ടിയാൽ കുഴി നഖം മാറി കിട്ടു‌ം.

. രക്തചന്ദനവും രാമച്ചവും പനിനീരിൽ അരച്ചു പുരട്ടുന്നത് കൈകാലുകളെ മൃദുലമാക്കും.

Tags:
  • Glam Up
  • Beauty Tips