Wednesday 16 June 2021 01:06 PM IST : By സ്വന്തം ലേഖകൻ

10 മിനിറ്റ് കൊണ്ട് മുഖം ചെറുപ്പമാകും, 4 രഹസ്യക്കൂട്ടുകള്‍ ചേര്‍ത്ത് ഫെയ്‌സ്പായ്ക്ക്: വിഡിയോ പങ്കുവച്ച് ലക്ഷ്മി നായര്‍

lekshmi-nair-84

ഞൊടിയിട കൊണ്ട് മുഖംതിളങ്ങാന്‍ 10 മിനിറ്റിലൊരു ഫെയ്‌സ്പായ്ക്ക്. ലക്ഷ്മി നായരാണ് അമൂല്യമായ സൗന്ദര്യക്കൂട്ടുമായി എത്തുന്നത്.  ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കും ബ്യൂട്ടി പാര്‍ലര്‍ അടുത്തില്ലാത്തവര്‍ക്കും പെട്ടെന്ന് ഫങ്ഷനില്‍ പങ്കെടുക്കേണ്ടവര്‍ക്കും ഈ പായ്ക്ക് ഉപയോഗ പ്രദമാണെന്ന് ലക്ഷ്മി പറയുന്നു. ഉണക്കിപ്പൊടിച്ച ഓറഞ്ച്, അലോവേര ജെല്‍, റോസ് വാട്ടര്‍, ലെമന്‍ ജ്യൂസ് എന്നിവ ചേര്‍ത്താണ് പായ്ക്ക് ഉണ്ടാക്കുന്നത്. മുഖം ചെറുപ്പമാകാന്‍ ഈ മിശ്രിതം സഹായിക്കുമെന്ന് ലക്ഷ്മിയുടെ ഗ്യാരണ്ടി. പായ്ക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് വിഡിയോയിലൂടെ ലക്ഷ്മി കാണിച്ചു തരുന്നു.

വിഡിയോ കാണാം: