Wednesday 19 August 2020 04:43 PM IST : By സ്വന്തം ലേഖകൻ

കറുത്ത പാടുകള്‍ മാറും, മുഖകാന്തി വര്‍ദ്ധിക്കും; സൗന്ദര്യക്കൂട്ട് അടുക്കളയില്‍ നിന്നു തന്നെ കണ്ടെത്തി ലക്ഷ്മി നായര്‍; വിഡിയോ

lekshmi-nair

പാചക വിദഗ്ധയായ ലക്ഷ്മി നായരെ എല്ലാവര്‍ക്കുമറിയാം. ഇവിടെയിതാ നിത്യജീവിതത്തില്‍ നമ്മളെ അലട്ടുന്ന സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന 'ബ്യൂട്ടീഷ്യന്റെ' റോളിലെത്തുകയാണ് ലക്ഷ്മി നായര്‍. പലരുടേയും ആത്മവിശ്വാസം തന്നെ തകര്‍ക്കുന്ന മുഖത്തെ പാടുകള്‍, കണ്ണിനു ചുറ്റുമുള്ള കറുത്തനിറം, മുഖക്കുരു എന്നിവയ്ക്ക് ഉത്തമ പരിഹാരം നിര്‍ദ്ദേശിച്ചാണ് ലക്ഷ്മി നായര്‍ എത്തുന്നത്. മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന ഫേസ് പായ്ക്കും യൂ ട്യൂബ് വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്ത സൗന്ദര്യക്കൂട്ടാണ് ലക്ഷ്മി നായര്‍ പരിചയപ്പെടുത്തുന്നത്. 

വിഡിയോ കാണാം;