Wednesday 07 July 2021 02:31 PM IST : By സ്വന്തം ലേഖകൻ

‘സ്കിൻ തൂങ്ങിപ്പോകില്ല, ചുളിവു വീഴില്ല’: എല്ലാ ദിവസവും കഴിക്കുന്ന ഹെൽത്തി ഫുഡ്: പരിചയപ്പെടുത്തി ലക്ഷ്മി നായർ

lekshmi-nair-fud

തന്റെ എനർജി ബൂസ്റ്റർ ഏതാണെന്നുള്ള രഹസ്യം വെളിപ്പെടുത്തി ലക്ഷ്മി നായർ. ദിവസം മുഴുവൻ ആരോഗ്യത്തോടെയിരിക്കാൻ നിർബന്ധമായും കഴിക്കുന്ന ആഹാര സാധനമാണ് ലക്ഷ്മി പരിചയപ്പെടുത്തുന്നത്.

വിറ്റാമിനുകളും മിനറൽസും കൊണ്ട് സമ്പന്നമായ ഉണക്കമുന്തിരിയുടെ ഗുണങ്ങളാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് ലക്ഷ്മി മറയുന്നു. മുന്തിരിയിലുള്ള ടാർടാറിക് ആസിഡ് ദഹനപ്രക്രിയ വേഗത്തിലാക്കുമെന്നും ലക്ഷ്മി ഓർമ്മിപ്പിക്കുന്നു. ചർമ്മം തൂങ്ങിപ്പോകാതെയും ചുളിവു വീഴാതെയും കാത്തുസൂക്ഷിച്ച് തിളക്കമുള്ളതാക്കാനും ഉണക്കമുന്തിരി സഹായിക്കുമെന്ന് ലക്ഷ്മി കൂട്ടിച്ചേർക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഉണക്കമുന്തിരിയുടെ ഗുണങ്ങൾ ലക്ഷ്മി വിശദീകരിക്കുന്നത്.

വിഡിയോ കാണാം