Thursday 25 February 2021 04:46 PM IST : By സ്വന്തം ലേഖകൻ

‘കറുത്തപാടു മുതൽ കരുവാളിപ്പ് വരെ മാഞ്ഞുപോകും’: ആർക്കും അറിയാത്ത സൗന്ദര്യക്കൂട്ട് പങ്കിട്ട് ലക്ഷ്മി നായർ

ln-masoor-dal-kit

ഇഷ്ടമേറിയതും വ്യത്യസ്തങ്ങളുമായ ഭക്ഷണങ്ങള്‍ മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുള്ള ഷെഫാണ് ലക്ഷ്മി നായര്‍. പാചകത്തിലെ പുതുമയേറിയ പരീക്ഷണങ്ങളുമായി ലക്ഷ്മി എത്തുമ്പോള്‍ സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റു വാങ്ങുകയും ചെയ്യാറുണ്ട്. പാചക പരീക്ഷണങ്ങൾക്കു പുറമേ തന്റെ യൂ ട്യൂബ് വിഡിയോയിലൂടെ ബ്യൂട്ടി ടിപ്സും പങ്കുവയ്ക്കാറുള്ള ലക്ഷ്മി വീണ്ടും വ്യത്യസ്തമായിട്ടുള്ള വിഡിയോയുമായി എത്തിയിരിക്കുകയാണ്.

എല്ലാത്തരം സ്കിൻ ഉള്ളവർക്കും ഉപയോഗിക്കാന്‍ പറ്റുന്ന മാജിക്കല്‍ ഫെയ്സ്പാക്ക് പൗഡർ ആണ് ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നത്. ആഴ്ചയിൽ ഏഴു ദിവസും ഉപയോഗിക്കാന്‍ കഴിയുന്ന സൗന്ദര്യക്കൂട്ടാണിതെന്ന് ലക്ഷ്മി പറയുന്നു. മുഖത്തെ കരുവാളിപ്പ്, പാടുകൾ, കറുത്ത പാട്, മുഖക്കുരു, വെയിൽമൂലം ഉണ്ടാകുന്ന ടാൻ എന്നിവ അകറ്റി കൂടുതൽ തിളക്കം നൽകുന്ന പായ്ക്ക് ആണിതെന്ന് ലക്ഷ്മി പറയുന്നു. പായ്ക്ക് തയ്യാറാക്കുന്ന വിധവും ലക്ഷ്മി വിശദീകരിക്കുന്നു.

വിഡിയോ കാണാം: