Saturday 26 June 2021 01:01 PM IST : By സ്വന്തം ലേഖകൻ

ലക്ഷ്മിയുടെ മുഖത്തെ കറുത്ത പാടുകൾ മായ്ക്കുന്ന മാജിക്! ഫെയ്സ്പായ്ക്ക് പരിചയപ്പെടുത്തി താരം: വിഡിയോ

lekhsmi-nakshathra

കിളിക്കൊഞ്ചലും കൊച്ചുവർത്താനങ്ങളുമായി നിറഞ്ഞു നിൽക്കുന്ന ലക്ഷ്മി നക്ഷത്രയെ പ്രേക്ഷകർക്ക് അത്രയേറെ ഇഷ്ടമാണ്. ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാന്‍ ലക്ഷ്മി നക്ഷത്ര മറക്കാറുമില്ല. പാചക പരീക്ഷണങ്ങളും മേക്കപ്പ് ടിപ്‌സുമൊക്കെ ഉള്‍പ്പെടുത്തി വിഡിയോയുമായി ലക്ഷ്മി എത്താറുണ്ട്. ഇപ്പോഴിതാ സ്കിൻ തുടുത്തു തിളങ്ങാൻ സഹായിക്കുന്ന കിടിലനൊരു സ്കിൻ ഗ്ലോയിങ് പായ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നക്ഷത്ര.

വെള്ളം, പാൽ, ചിയ സീഡ്സ് തുടങ്ങി മൂന്ന് സാധനങ്ങള്‍ ഉൾപ്പെടുത്തിയാണ് പായ്ക്ക് തയ്യാറാക്കുന്നത്. സ്കിന്നിന്റെ ടാൻ മാറി തിളങ്ങാൻ ഈ പായ്ക്ക് സഹായിക്കുമെന്ന് ലക്ഷ്മിയുടെ ഗ്യാരണ്ടി. കൂടാതെ സ്കിൻ ടൈറ്റാക്കി നിലനിർത്താനും ഈ മാജിക് പായ്ക്ക് സഹായിക്കും.

വിഡിയോ: