Saturday 12 June 2021 03:52 PM IST : By സ്വന്തം ലേഖകൻ

ചുരുണ്ട മുടിയില്‍ നിന്നും നീളന്‍ മുടിയിലേക്ക്: ഹെയര്‍ ട്രീറ്റ്‌മെന്റ് വിശേഷങ്ങള്‍ പങ്കിട്ട് ലക്ഷ്മി: വിഡിയോ

lekhsmi-nakshathra

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വീട്ടിലെ കുട്ടിയാണ് ലക്ഷ്മി നക്ഷത്ര. അവതാരകയായി പ്രേക്ഷക ഹൃദയങ്ങളില്‍ ലക്ഷ്മിയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഹെയര്‍ ട്രീറ്റ്‌മെന്റ് വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് ലക്ഷ്മി. നനഞ്ഞാല്‍ ന്യൂഡില്‍സ് പോലെയാകുന്ന മുടിയാണ് തന്റേതെന്ന് ലക്ഷ്മി തമാശയായി പറയുന്നു. പൊതുവേ ചുരുണ്ടമുടിയാണ് തനിക്ക്. പണ്ടാക്കെ ചുരുളന്‍മുടിയുമായി പുറത്തു പോകാന്‍ ചെറിയ കോംപ്ലക്‌സൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ചുരുണ്ട മുടിയാണ് ഇഷ്ടമെന്ന് ലക്ഷ്മി പറയുന്നു. തലമുടി സ്മൂത്തനിംഗ് ചെയ്ത് സുന്ദരമാക്കുന്നതു വരെയുള്ള രംഗങ്ങള്‍ ലക്ഷ്മി വിഡിയോയിലൂടെ കാണിച്ചു തരുന്നു. 

വിഡിയോ കാണാം: