Tuesday 12 April 2022 03:38 PM IST : By സ്വന്തം ലേഖകൻ

‘ലിപ്സ്റ്റിക് മാഞ്ഞുപോയാൽ വീണ്ടും പുരട്ടുന്ന രീതി ഒഴിവാക്കാം’; ലിപ്സ്റ്റിക് ഉപയോഗിക്കും മുൻപ് ചിലത് അറിയാം

lipss455mmbnvgtgg

മേക്കപ്പ് താൽപര്യമില്ലെങ്കില്‍പ്പോലും ഒരിത്തിരി ലിപ്സ്റ്റിക് എങ്കിലും ഉപയോഗിക്കാത്തവര്‍ കുറവാണ്. ലിപ്സ്റ്റിക് ഉപയോഗിക്കും മുൻപ് ചിലത് അറിയാം.. 

∙ ലിപ്സ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. വിശേഷാവസരങ്ങളിൽ മാത്രം ഉപയോഗിക്കാം. മറ്റു ദിവസങ്ങളിൽ ഓർഗാനിക് ലിപ് ബാം പുരട്ടാം. 

∙ ലിപ്സ്റ്റിക് മാഞ്ഞുപോയാൽ വീണ്ടും വീണ്ടും പുരട്ടുന്ന രീതി ഒഴിവാക്കുക.

∙ ഇളംനിറങ്ങൾ തിരഞ്ഞെടുക്കുക. അവയിൽ ലെഡ് പോലുള്ള രാസപദാർഥങ്ങൾ കുറവായിരിക്കും. 

∙ കാലാവധി കഴിഞ്ഞാൽ ലിപ്സ്റ്റിക് കളയണം. ഇല്ലെങ്കിൽ, തുടർന്നും ഉപയോഗിക്കുന്നതിലൂടെ അലർജി വരാം. ചെറിയ സൈസിൽ ലിപ്സ്റ്റിക്കുകൾ വാങ്ങി വയ്ക്കാം. ഇങ്ങനെ ചെയ്‌താൽ കാലാവധിയെത്തും മുൻപ് ഉപയോഗിച്ചു തീർക്കാനുമാകും. 

∙ ലിപ്സ്റ്റിക് തിരഞ്ഞെടുക്കാനുള്ള പോംവഴി നല്ല ബ്രാൻഡ് തിരഞ്ഞെടുക്കുക എന്നതാണ്. നല്ല ബ്രാൻഡുകളിൽ ലെഡ് പോലുള്ള ടോക്സിക് സാന്നിധ്യവും മറ്റും കുറവായിരിക്കും. 

Tags:
  • Glam Up
  • Beauty Tips