Wednesday 09 March 2022 04:08 PM IST : By സ്വന്തം ലേഖകൻ

പാൽപ്പാട കൊണ്ട് ദിവസവും മസാജ്; തുടക്കത്തിലെ ശ്രദ്ധിച്ചാൽ ചർമത്തിലെ സ്ട്രച്ച് മാർക്ക് മായും, ചില കരുതലുകളിതാ..

stretch-marks456

വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യ സംരക്ഷണം എളുപ്പം സാധ്യമാണ്. മികച്ച ഫലം തരുന്ന നിരവധി പ്രകൃതിദത്ത വസ്തുക്കൾ നമ്മുടെ അടുക്കളയിലുണ്ട്. അങ്ങനെയൊന്നാണ് പാലും പാൽപ്പാടയും. പാൽപ്പാട ചർമത്തിന് മികച്ചൊരു ടോണറും ക്ലെൻസറുമായി ഉപയോഗിക്കാം. 

ഒരു കോട്ടൻ തുണിയിൽ മുക്കി മുഖത്തും കഴുത്തിലും പുരട്ടാം. പാൽ തണുക്കുമ്പോൾ ഉണ്ടാകുന്ന പാൽപ്പാടയും മുഖത്ത് പുരട്ടാം. ചർമകാന്തി വർധിക്കാൻ മികച്ചതാണിത്. വരണ്ട ചർമമാണെങ്കിൽ പാൽപ്പാടയ്ക്കൊപ്പം തേനും ചേർത്ത് പുരട്ടുന്നത് നന്നായിരിക്കും. 

ചർമത്തിലെ സ്ട്രച്ച് മാർക്ക് മായ്‌ക്കാനും പാൽപ്പാട ഉത്തമമാണ്. മൂന്നു കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും സ്ട്രച്ച്മാർക്ക് ഉണ്ടാകുന്നത്. പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ, ഗര്‍ഭകാലത്ത് ചർമത്തിന് ഉണ്ടാകുന്ന വലിച്ചിൽ, വണ്ണം പെട്ടെന്ന് കുറയുക.

തുടക്കത്തിലേ ശ്രദ്ധിച്ചാൽ സ്ട്രച്ച് മാർക്ക് മായും. ചില കരുതലുകളിതാ

∙ പാൽപ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യുക. വിരലുകൾ ചർമത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്നു മാസക്കാലം ചെയ്യണം.

∙ സിങ്ക് അടങ്ങിയ ആഹാരം കഴിക്കുക. മാതളനാരങ്ങ, മത്തങ്ങ, തണ്ണിമത്തൻ, ഇലക്കറികൾ ഇവയിലെല്ലാം സിങ്ക് അടങ്ങിയിട്ടുണ്ട്.

∙ കറ്റാർവാഴ നീര് അല്ലെങ്കിൽ കോഡ് ലിവർ ഓയിൽ ചർമത്തിൽ പുരട്ടുന്നത് നല്ലതാണ്.

∙ മിൽക്ക് ക്രീം അടങ്ങിയ സോപ്പ് ഉപയോഗിക്കുക.

∙ ധാരാളം ശുദ്ധജലം കുടിക്കുക.  

Tags:
  • Glam Up
  • Beauty Tips