Saturday 07 May 2022 12:12 PM IST : By സ്വന്തം ലേഖകൻ

മുഖത്തും ശരീരത്തിലും ഒരേ മോയ്സ്ചറൈസർ ഉപയോഗിക്കാമോ?

moisture

മുഖത്തും ശരീരത്തിലും പ്രത്യേകം മോയ്സ്ചറൈസർ ഉ പയോഗിക്കുന്നതാവും നല്ലത്. മുഖത്തെ ചർമം ശരീരത്തിലെ ചർമത്തെ അപേക്ഷിച്ച് കുറച്ചു കൂടി സെൻസിറ്റീവ് ആണ്. മോയ്സ്ചറൈസറിലെ ഹയലുറോനിക് ആസിഡ് പോലെയുളള ഘടകങ്ങൾ ചർമത്തിലെ ജലാംശം പിടിച്ചു നിർത്താൻ സഹായിക്കും. മുഖത്ത് ഈ ഘടകം അടങ്ങിയ മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. നമ്മുടെ ശരീരത്തിലുള്ള ഘടകമാണ് ഹയലുറോനിക് ആസിഡ്. കൂടുതലും ചർമത്തിലാണ് ഈ ഘടകം കാണപ്പെടുന്നത്. പിന്നെ സന്ധികളിലും. ചർമത്തിലെ ജലാംശം കൂടുതൽനേരം നിലനിർത്താൻ ഹയലുറോനിക് ആസിഡ് സഹായിക്കും. പ്രായമേറുമ്പോൾ ശരീരത്തിലുണ്ടാകുന്ന ചുളിവുകളും വരൾച്ചയും കുറയ്ക്കാനും ഇവ ഗുണകരമാണ്. അൾട്രാവയലറ്റ് രശ്മികളേൽക്കുന്നത് മൂലമുള്ള പ്രായത്തിന്റെ അടയാളങ്ങൾ തടയാനും ഹയലുറോനിക് ആസിഡ് പ്രയോജനപ്പെടും. ഹയലുറോനിക് ആസിഡ് അ ടങ്ങിയ മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ചർമത്തിന്റെ മൃദുലതയും ഭംഗിയും കൂടുതൽ നേരം നിലനിർത്താൻ ഉത്തമമാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അമൃത എലിസബത്ത് വർഗീസ് ഡെർമറ്റോളജിസ്റ്റ് ആൻഡ് കോസ്മെറ്റോളജിസ്റ്റ് മാർസ്ലീവ മെഡിസിറ്റി, പാല, കോട്ടയം