Monday 24 August 2020 12:18 PM IST : By സ്വന്തം ലേഖകൻ

'എന്റെ പൊന്നിന്റെ മുടി ആരെപ്പോലെയാ...'; കണ്‍മണിക്കായി കാച്ചെണ്ണ ഒരുക്കി മുക്ത; രഹസ്യക്കൂട്ട്; വിഡിയോ

muktha-final

പ്രേക്ഷകരുടെ പ്രിയങ്കരിയായ നായിക മുക്ത ഇപ്പോള്‍ വീട്ടമ്മയുടെ റോളിലാണ്. സിനിമയോട് താത്കാലികമായി അവധി പറഞ്ഞെങ്കിലും പ്രിയനായിക വിശേഷങ്ങള്‍ പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ സജീവം. തന്റെ വീടിന്റെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മുക്ത പലവുരു പങ്കുവച്ചിട്ടുമുണ്ട്. മകളുമൊത്തുമുള്ള സന്തോഷ മുഹൂര്‍ത്തങ്ങള്‍ മുക്ത പങ്കുവയ്ക്കുമ്പോള്‍ സോഷ്യല്‍ മീഡിയ അത് ഹൃദയത്തിലേറ്റു വാങ്ങിയിട്ടുമുണ്ട്. 

ഇപ്പോഴിതാ തന്റെ മകള്‍ക്കായി തയ്യാറാക്കിയ ഒരു എണ്ണയുടെ വിഡിയോ ആണ് ഏറ്റവും ഒടുവില്‍ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ ആസ്വദിച്ച് തന്റെ തന്റെ കണ്‍മണിക്കായി ഒരുക്കിയ അമൂല്യ സൗന്ദര്യക്കൂട്ടാണ് ഈ എണ്ണയെന്ന് മുക്ത പറയുന്നു. നാടന്‍ ചേരുവകള്‍ ചേര്‍ത്താണ് മുക്ത എണ്ണയുണ്ടാക്കുന്നത്. നെല്ലിക്ക, കറ്റാര്‍വാഴ, ചുവന്നുള്ളി, കീഴാര്‍!നെല്ലി, ബ്രഹ്മി, മുക്കുറ്റി, കൃഷ്ണതുളസി, ചെമ്പരത്തിപ്പൂവ്, ചെത്തിപ്പൂവ്, കറിവേപ്പില, മൈലാഞ്ചി, കര്‍പ്പൂരം മുതലായവ ചേര്‍ത്താണ് മുക്ത എണ്ണ തയ്യാറാക്കിയിരിക്കുന്നത്. ഇലകള്‍ ഇല്ലെങ്കില്‍ ചുവന്നുള്ളിയും കൃഷ്ണതുളസിയും മാത്രം വച്ചും എണ്ണ ഉണ്ടാക്കാമെന്ന് മുക്ത പറയുന്നു. വിഡിയോയില്‍ അമ്മയ്‌ക്കൊപ്പം കിന്നാരം പറഞ്ഞ് കുട്ടിക്കുറുമ്പിയും എത്തുന്നുണ്ട്.