Monday 11 April 2022 03:39 PM IST : By സ്വന്തം ലേഖകൻ

മുന്തിരിയും മുള്‍ട്ടാണി മിട്ടിയും തേനും ചേർത്ത ഫെയ്‌സ്പായ്ക്ക്; വരണ്ട ചര്‍മമുള്ളവർക്ക് ചില പൊടിക്കൈകൾ ഇതാ..

multanimitty65fghhhh

മുഖത്തെ എണ്ണമയം മാറ്റി നിറവും ഭംഗിയും വർധിപ്പിക്കാൻ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. വെള്ളത്തില്‍ കുഴച്ച് കുഴമ്പ് രൂപത്തിലാക്കിയാണ് മുള്‍ട്ടാണി മിട്ടി മുഖത്ത് പുരട്ടേണ്ടത്. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ വരണ്ട ചര്‍മമുള്ളവര്‍ക്കും മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാം. ചില പൊടിക്കൈകൾ ഇതാ.. 

മുള്‍ട്ടാണി മിട്ടിയും തേനും

ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, മുന്നോ നാലോ മുന്തിരി എന്നിവയെടുക്കാം. ആദ്യം മുന്തിരി ചതച്ച് അതിലേക്ക് മുള്‍ട്ടാണി മിട്ടിയും തേനും ചേര്‍ത്ത് കുഴയ്ക്കുക. കുഴമ്പ് പരുവത്തിലാകുമ്പോൾ മുഖത്ത് പുരട്ടുക. ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ മതിയാകും. 

മുള്‍ട്ടാണി മിട്ടിയും തൈരും

ഒരു ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ രണ്ടും തുല്യ അളവില്‍ എടുത്ത് കുഴയ്ക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് കാത്തിരിക്കുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം. 

മുള്‍ട്ടാണി മിട്ടിയും തക്കാളിയും

ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, അര ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, അര ടേബിള്‍ സ്പൂണ്‍ തക്കാളി ചാറ് എന്നിവയെടുക്കുക. ഇവ  മൂന്നും ചേര്‍ത്ത് കുഴച്ച് കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടുക. 30 മിനിറ്റ് വരെ  മുഖത്ത് സൂക്ഷിക്കണം. അതിനുശേഷം പച്ചവെള്ളത്തില്‍ കഴുകി കളയാം. 

മുള്‍ട്ടാണി മിട്ടിയും വെള്ളരിക്കയും

ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, കുഴമ്പ് പരിവത്തിലാക്കാന്‍ ആവശ്യമുള്ള വെള്ളരിക്കാനീര് എന്നിവയെടുത്ത് മുള്‍ട്ടാണി മിട്ടി ചേർത്തു കുഴമ്പു പോലെ ആക്കണം. വെള്ളരിക്കാ നീര് കുറഞ്ഞു പോയാൽ ആവശ്യത്തിനു തേൻ ചേർക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി ഇരുപത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

Tags:
  • Glam Up
  • Beauty Tips