Monday 27 June 2022 04:50 PM IST : By സ്വന്തം ലേഖകൻ

എന്തെങ്കിലും തുറക്കാനും വലിച്ചിളക്കാനും നഖം ഉപയോഗിക്കരുത്; ഓർക്കുക, നഖം പണിയായുധമല്ല! സംരക്ഷിക്കാം ഇങ്ങനെ...

nail-tipssdff

എളുപ്പത്തിൽ പൊട്ടുന്ന നഖങ്ങളാണ് പലരുടേയും പ്രശ്നം. ഡയറ്റിങ് ചെയ്യുന്നതിൽ ഈ പ്രശ്നം കൂടുതൽ കണ്ടുവരാറുണ്ട്. മുട്ട, പാൽ, ഇറച്ചി, ചീര മത്തങ്ങക്കുരു തുടങ്ങിയവ ധാരാളം കഴിച്ചാൽ ഇതു പരിഹരിക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, ഇരുമ്പ്, സിങ്ക് എന്നിവ നഖത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്.

നെയിൽ പോളിഷ് പുരട്ടും മുൻപേ നഖങ്ങളിൽ മോയ്സ്ചറൈസർ ഇടുന്നത് നല്ലതാണ്. കാലിന്റെയും കൈയുടെയും സൗന്ദര്യത്തിനു പെഡിക്യൂർ, മാനിക്യൂർ എന്നിവ ചെയ്യുന്നത് നല്ലതാണ്. കേടുള്ള നഖം വൃത്തിയാക്കിയശേഷം ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യണം. ഇങ്ങനെ ചെയ്യാതെ മറ്റു നഖങ്ങളിൽ ഉപയോഗിച്ചാൽ‌ അണുബാധ പടരാനുള്ള സാധ്യത കൂടും.

കുഴിനഖം (ഇൻഗ്രോയിങ് ടോ നെയിൽ– പുറത്തേക്ക് വളരാതെ മാംസത്തിനുള്ളിലേക്ക് വളരുന്ന നഖം) ഉള്ള ഭാഗം മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് വൃത്തിയാക്കുന്നതും നഖം പൊക്കുന്നതും ഒഴിവാക്കുക. ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് കുഴിനഖം ശുചിയാക്കാം. നഖം നേരെ വെട്ടാനും ശ്രദ്ധിക്കണം.

എന്തെങ്കിലും തുറക്കാനും, വലിച്ചിളക്കാനുമൊക്കെ നഖം ഉപയോഗിക്കരുത്. ഓർക്കുക, നഖം പണിയായുധമല്ല, സംരക്ഷണം വേണ്ട ശരീരഭാഗം തന്നെയാണ്.

∙ നെയിൽ പോളിഷ് പുരട്ടും മുൻപേ നഖങ്ങളിൽ മോയ്സ്ചറൈസർ ഇടുന്നത് നല്ലതാണ്.

∙ നെയിൽ‌ പോളിഷ് പല കോട്ട് ഇടുന്ന ശീലം നല്ലതല്ല. നഖങ്ങൾക്ക് ശ്വസിക്കാൻ പ്രയാസമാകും. നഖത്തിനു മഞ്ഞ നിറം വരാനും കാരണമാകും. ഒരു കോട്ട് മാത്രം ഇട്ടു ശീലിക്കുക.

∙ അസറ്റോൺ ഫ്രീ ആയ നെയിൽ പോളിഷ് റിമൂവറുകൾ നോക്കി വാങ്ങുക.

∙ നഖം കടിക്കുക, വളരെ ഉളളിലേക്കിറക്കി നഖം വെട്ടുക, നഖത്തിനു ചുറ്റും കാണുന്ന ചർമം (ക്യൂട്ടിക്കിൾ) പൊളിച്ചെടുക്കുക തുടങ്ങിയവ ഒഴിവാക്കണം.

Tags:
  • Glam Up
  • Beauty Tips