Monday 29 March 2021 04:00 PM IST : By സ്വന്തം ലേഖകൻ

മേക്കപ്പിൽ വൃത്തി പ്രധാനം; കോസ്‌മെറ്റിക് വസ്തുക്കൾ കൈമാറി ഉപയോഗിച്ചാൽ അണുബാധ വരാം, അറിയേണ്ടതെല്ലാം

makeupoggbbbbb

മേക്കപ്പ് ഉപയോഗിച്ചു തുടങ്ങും മുൻപ് ശ്രദ്ധിക്കേണ്ട ചില പാഠങ്ങളുണ്ട്. മറ്റുള്ളവരുടെ മേക്കപ്പ് വസ്തുക്കൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. അത് അമ്മയുടേതോ ചേച്ചിയുടേതോ കൂട്ടുകാരികളുടേതോ ആയാലും. ലിപ്സ്റ്റിക്, ഐ ലൈനർ, മസ്കാര, ലിപ് ബാം എന്നിവ കൈമാറി ഉപയോഗിച്ചാൽ പലതരം അണുബാധകൾ വരാം.  

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

∙ മേക്കപ്പിന് ഉപയോഗിക്കുന്ന ബ്രഷ്, സ്പോഞ്ച് എന്നിവ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കുക.

∙ നനവില്ലാത്തതും നനവുള്ളതുമായ മേക്കപ്പ് സാധനങ്ങൾ ഒരേ ബ്രഷ് കൊണ്ട് എടുത്താൽ അവ വേഗം ചീത്തയാകും. ഒാരോന്നിനും പ്രത്യേക ബ്രഷ് കരുതാം.

∙ വാങ്ങുമ്പോൾ എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുക. മൂന്നു മാസത്തിനുള്ളിൽ എക്സ്പയറി ആകുന്നതും ഒഴിവാക്കാം.

∙ കണ്ണിൽ ലെൻസ് ഉപയോഗിക്കുന്നവർ അതു വയ്ക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകി തുടക്കണം. ലെൻസ് കെയ്സിൽ അതിന്റെ സൊല്യൂഷനിൽ മാത്രം അവ ഇട്ട് വയ്ക്കുക.

കാലാവധിക്കപ്പുറവും ലെൻസ് ഉപയോഗിച്ച് കണ്ണിന് സാരമായ ആരോഗ്യപ്രശ്നങ്ങളുമായി കുട്ടികൾ ഡോക്ടറുടെ അടുത്തെത്തുന്നു. അതുകൊണ്ട് കാലാവധി കഴിഞ്ഞുള്ള ഉപയോഗം വേണ്ടേ വേണ്ട.

∙ മേക്കപ്പിനു ശേഷം ചൊറിച്ചിൽ, ചർമത്തിൽ പാടുകൾ, നിറവ്യത്യാസം, മുടി കൊഴിച്ചിൽ, തലയോട്ടിയിൽ കുരുക്കൾ, കണ്ണ് ചുവക്കുക, കണ്ണിൽ നിന്ന് വെള്ളം വരിക... എന്നിവ അനുഭവപ്പെട്ടാൽ അതിന്റെ ഉപയോഗം  ഉടൻ നിർത്തണം ചികിത്സ തേടുകയും വേണം.

Tags:
  • Glam Up
  • Beauty Tips