Saturday 11 August 2018 05:24 PM IST : By സ്വന്തം ലേഖകൻ

വെറും 4 ആഴ്ച, കഴുത്തിലെ കറുത്തപാടും ഇരുണ്ടനിറവും വീട്ടിൽ തന്നെ പരിഹരിക്കാം; ഇവ ഒന്ന് പരീക്ഷിക്കൂ

n1

കഴുത്തിലെ ഇരുണ്ട നിറവും കറുപ്പും മിക്കവരുടെയും പ്രശ്നമാണ്. മുഖ സൗന്ദര്യത്തിൽ കൃത്യമായി ശ്രദ്ധിക്കുമ്പോഴും കഴുത്തിന് പലപ്പോഴും പരിഗണന ലഭിക്കാറില്ല. വിയർപ്പ്,പൊടി, വെയിൽ തുടങ്ങി വിവിധ കാരണങ്ങളാല്‍ കഴുത്തിന്റെ നിറം മങ്ങിപ്പോകാം. ഇത് പരിഹരിക്കാൻ കഴുത്ത് വൃത്തിയായി സംരക്ഷിക്കുക എന്നത് മാത്രമല്ല, കഴുത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യമായ കരുതലുകൾ സ്വീകരിക്കുകയും വേണം. എന്നാൽ അമിതമായി രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. പകരം വീട്ടിൽ തന്നെ പ്രതിവിധികൾ കണ്ടെത്താവുന്നതാണ്. അത്തരം ചില പ്രതിവിധികൾ ഇതാ:

n3

അൽപ്പം അപ്പക്കാരം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി കഴുത്തില്‍ പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകി കളയുക. ചര്‍മത്തിലെ നിര്‍ജീവ കോശങ്ങളെയും അഴുക്കിനെയും ഇല്ലാതാക്കാൻ അപ്പക്കാരം സഹായിക്കും.

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കുഴമ്പ് പരുവത്തിലാക്കി പുരട്ടുക. ഉണങ്ങുമ്പോള്‍ ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയാം.

ചര്‍മത്തെ വെളുപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. ഇരുണ്ട പാടുകള്‍ നീക്കി ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കാനും ഇത് സഹായിക്കുന്നു.

അൽപ്പം കടലമാവും ഒരു നുള്ള് മഞ്ഞള്‍ പൊടിയും അൽപ്പം ചെറുനാരങ്ങാ നീരും അല്‍പ്പം റോസ് വാട്ടറും ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് കഴുത്തില്‍ പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകുക. കഴുത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും സ്വഭാവികമായ തിളക്കം നല്‍കാനും ഇത് സഹായിക്കും.

n-2

അൽപ്പം തൈര് അൽപ്പം ചെറുനാരങ്ങ നീരില്‍ ചേര്‍ത്ത് കഴുത്തിൽ പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.