Saturday 01 September 2018 05:27 PM IST

ഗൗണിനൊപ്പം ഇതാ ടോപ്പ് ബൺ ഹെയർ സ്റ്റൈൽ; ഒന്ന് പരീക്ഷിച്ചുനോക്കൂ..

Shyama

Sub Editor

top-h1 ഫോട്ടോ: ശ്യാം ബാബു

ഒന്നുകിൽ ഹെയർകട്ട് ചെയ്ത് മുടി അഴിച്ചിടും. ഇല്ലെങ്കിൽ ഒരു പോണിടെയ്ൽ, ചുരിദാറും ജീൻസും ഡ്രസ്സും പലാസോയും പാവാടയും മാറി മാറി വന്നാലും മുടിയുടെ കാര്യത്തിൽ വല്യ മാറ്റങ്ങളൊന്നുമില്ല! കണ്ണാടി നോക്കുമ്പോൾ ‘‘ഈയ്യോ ഇങ്ങനെ തന്നെ എന്നെ കണ്ട് എനിക്കുതന്നെ ബോറടിക്കുന്നേയ്’’ എന്ന് തലയും മുടിയും തലകുത്തി പറഞ്ഞാലും... ആരു കേൾക്കാൻ? എന്തു മാറ്റമുണ്ടാകാൻ? ഇതാ ഈ ടോപ്പ് ബൺ ഹെയർ സ്റ്റൈൽ ഒന്ന് പരീക്ഷിച്ചുനോക്കൂ..

ടോപ്പ് ബൺ

1. തല കുനിച്ച് മുടി നന്നായി ചീകി തലയുടെ ക്രൗൺ ഭാഗത്തായി പോണിടെയിൽ കെട്ടുക. പോണി കെട്ടുമ്പോൾ മുൻവശത്തെ പാർട്ടീഷൻ എടുക്കാനുള്ള മുടി വിട്ടു വേണം കെട്ടാൻ. പോണി കെട്ടിയ മുടി ഒരു വശത്തേക്കു തന്നെ നന്നായി പിരിക്കുക. ചുട്ടി ബൺ ആക്കി യു പിൻ കുത്തി വയ്ക്കാം.

2. ബൺ കെട്ടിയ ശേഷം  മുന്നിലുള്ള മുടി പാർട്ടീഷൻ ചെയ്ത് നന്നായി ചീകണം. എന്നിട്ട് ആ ബണ്ണിലേക്കു തന്നെ ചുറ്റി വച്ച് യു പിൻ വച്ച് കുത്തി വയ്ക്കാം. സ്റ്റൈൽ ചെയ്യും മുൻപേ അൽപം വാട്ടർ ബേസ്ഡ് ഹെയർ ജെൽ ഇട്ടാൽ മുടി പാറിപ്പറക്കാതെ ഒതുങ്ങിയിരിക്കും.

top-ha2