Wednesday 15 June 2022 04:17 PM IST : By സ്വന്തം ലേഖകൻ

പപ്പായയും തേങ്ങാപ്പാലും ചേര്‍ത്ത ഫെയ്സ്പായ്ക്ക് ബെസ്റ്റാണ്! നാച്ചുറൽ ഗ്ലോ നേടാൻ സിമ്പിള്‍ ടിപ്സ്

pappayafaceeee

മുഖം തിളങ്ങാൻ ശ്രദ്ധയും കൃത്യമായ പരിചരണവും മാത്രം മതി. വീട്ടില്‍ സുലഭമായി കിട്ടുന്ന വസ്തുക്കള്‍ കൊണ്ട് നാച്ചുറൽ ഗ്ലോ നേടാൻ സിമ്പിള്‍ പൊടിക്കൈകൾ ഇതാ.. 

∙ പപ്പായയും തേങ്ങാപ്പാലും യോജിപ്പിച്ച് മുഖത്തിട്ട് 10 മിനിറ്റ് കഴിഞ്ഞ് മസാജ് ചെയ്തശേഷം കഴുകി കളയാം.

∙ പപ്പായയും മുൾട്ടാണി പൗഡറും തേനും ചേർത്ത് ഫെയ്സ്പായ്ക്ക് ആയി മുഖത്തിടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി കളയാം.

∙ രാത്രി കിടക്കുന്നതിനു മുന്‍പായി പുളിയുള്ള ഓറഞ്ച് നടുവേ മുറിച്ച് വട്ടത്തിൽ മുഖത്ത് അഞ്ചു മിനിറ്റ് മസാജ് ചെയ്യുക. 10 മിനിറ്റ് വച്ച ശേഷം കഴുകിക്കളയാം. രാവിലെ മുഖത്തിനു നല്ല തിളക്കം ലഭിക്കും.

∙ ഓറഞ്ച് ജ്യൂസിൽ ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടിയും യോജിപ്പിച്ച് മുഖത്തിട്ട് 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖത്തിനു നല്ല നിറവും തിളക്കവും കിട്ടും.

∙ ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് മുൾട്ടാണി മിട്ടിയും ചേർത്ത് റോസ് വാട്ടറിൽ യോജിപ്പിച്ച് ഫെയ്സ്പായ്ക്ക് തയാറാക്കി മുഖത്തിടുക.

∙ ചര്‍മത്തിനു ക്ഷീണം, മങ്ങല്‍ ഏൽപ്പിക്കാതിരിക്കാൻ തണുപ്പിച്ച വെള്ളരിക്കാനീരിൽ പഞ്ഞി മുക്കി മുഖമാകെ തുടയ്ക്കുക.

∙ ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാൽ മുഖം പെട്ടെന്ന് ഫ്രഷാകും.

∙ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് റോസാപ്പൂവിതളുകൾ ഇട്ട് ഫ്രിഡ്ജിൽ വയ്ക്കാം. ഇടയ്ക്കിടെ എടുത്ത് മുഖത്തു പുരട്ടാം.

Tags:
  • Glam Up
  • Beauty Tips