Friday 17 April 2020 03:49 PM IST : By സ്വന്തം ലേഖകൻ

സോഷ്യൽ മീ‍ഡിയയിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്യും, മോർഫ് ചെയ്തു ന്യൂഡാക്കും! ഭീതി വീണ്ടും വരുന്നു

deepnude1

കുറെയധികം സ്ത്രീകളുടെ പേടി സ്വപ്നമായിരുന്നു രണ്ടായിരത്തി പത്തൊൻപതു  വരെ ഡീപ്‌ ന്യൂഡ് എന്ന വെബ്സൈറ്റ്.  ഡീപ്‌ ന്യൂഡ് അടച്ചു പൂട്ടിയ വാർത്ത മാധ്യമങ്ങൾ കഴിഞ്ഞ വർഷം  ആഘോഷിച്ചതാണ്.


ഔദ്യോഗികമായി ഈ ആന്റി സോഷ്യൽ വെബ്‌സൈറ്റിന് ലോക്ക് വീണ്.. കുറെ മാസങ്ങൾ കഴിഞ്ഞപ്പോഴിതാ നമ്മൾ ലോക്ക് ഡൗണിലുമായി. രണ്ടും ഒത്തു വന്നതോടെ ഏറി വന്ന ഫോട്ടോ ചലഞ്ചുകൾ  സ്ത്രീകൾ സ്വാതന്ത്ര്യത്തോടെ  ഏറ്റെടുക്കാൻ തുടങ്ങി. മദർ ഹുഡ് ഡെയർ, സാരി ചാലഞ്ച് അങ്ങനെയങ്ങനെ ഫോട്ടോ ചെയിനുകൾ ഏറി വന്നപ്പോൾ സാമൂഹ്യ വിരുദ്ധർക്ക് വെറുതെ ഇരിക്കാൻ  വയ്യെന്ന സ്‌ഥിതിയായി. അങ്ങനെയിതാ ഡീപ്‌ ന്യൂഡ് തിരികെ എത്തിയിരിക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ നിന്ന് ഡൗൺ ലോഡ് ചെയ്ത ഫോട്ടോ അപ്ലോഡ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഫോട്ടോയിലെ സ്ത്രീയെ വിവസ്ത്രയായി മോർഫ് ചെയ്തു കാട്ടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ഈ വെബ്‌സൈറ്റിന് പിന്നിൽ. ബിക്കിനി ഫോട്ടോകൾക്കും മറ്റുമാണ് ഇത് ഏറെ പ്രായോഗികം.. എന്നിരുന്നാലും എക്സ്പോസിങ് ഫോട്ടോയൊന്നും അപ്ലോഡ് ചെയ്യാത്ത ശരാശരി മലയാളി വീട്ടമ്മയ്ക്കും ഇതിന്റെ ദൂഷ്യവശങ്ങൾ വന്നുകൂടെന്നില്ല.  തന്റെ വസ്ത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള ഫാഷൻ ഓപ്പർച്യൂണിറ്റികളായി സോഷ്യൽ മീഡിയ പേജുകൾ തിരഞ്ഞെടുക്കുമ്പോൾ, അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളുടെ സുരക്ഷിതത്വവും നമ്മൾ ഉറപ്പാക്കേണ്ടതാണ്. ഡീപ്‌ ന്യൂഡിന് നിയമപാലകർ ഉടനെ തന്നെ വീണ്ടും ലോക്കിടുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

deepnude


 ഫാഷൻ എന്നും നിറങ്ങളെന്നും കേട്ടാൽ സ്വന്തം ഫോട്ടോയുമായി ചാടി വീഴും മുൻപ്  ഫോട്ടോ സേഫ്റ്റി ഉറപ്പാക്കാൻ.. റീസൈസ് ചെയ്ത് ചെറുതാക്കിയ ഫോട്ടോകളും, വാട്ടർമാർക് ഉൾപ്പെടുത്തിയ ഫോട്ടോകളും ഉപകരിക്കും. Imageresizer, സ്‌നാപ്‌സീഡ്, picsart എന്നീ ആപ്പുകൾ ഇതിന് ഉപകാരപ്രദമാണ്.