Wednesday 08 September 2021 02:40 PM IST : By സ്വന്തം ലേഖകൻ

കരിമാംഗല്യം മാറി ചെറുപ്പമാകാന്‍ ഒരു പൊടിക്കൈ: കിടിലന്‍ ടിപ്‌സുമായി ലക്ഷ്മി നായര്‍: വിഡിയോ

lekshmi-875

സ്ത്രീകളെ ആശങ്കയിലാഴ്ത്തുന്ന ഒരു പ്രശ്‌നമാണ് കരിമാംഗല്യം. ശാസ്ത്രീയമായി ഇതിനെ മെലാസ്മ (melasma) എന്നു പറയും. മുഖത്ത് തവിട്ട് അല്ലെങ്കില്‍ ചാര നിറമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് കരിമാംഗല്യം. മെലാനോസൈറ്റ് എന്ന കോശങ്ങള്‍ മെലാനിന്‍ അമിതമായി ഉല്‍പാദിപ്പിക്കുന്നതിലൂെടയാണ ഇതു സാധാരണ സംഭവിക്കുന്നത്.

കരിമാംഗല്യം വരാന്‍ പല കാരണങ്ങളുണ്ട്. അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് കരിമാംഗല്യത്തിന്റെ ഒരു കാരണമാണ്. ഇവിടിയെതാ കരിമാംഗല്യം അകറ്റി എന്നും തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ നല്ലൊരു ടിപ്‌സ് പങ്കുവയ്ക്കുകയാണ് ലക്ഷ്മി നായര്‍. മുഖത്തെ ചുളിവുകളും കറുത്ത പാടുകളും ഉള്‍പ്പെടെ മായ്ച്ചു കളയുന്ന പൊടിക്കൈയാണ് പുതിയ വിഡിയോയില്‍. പട്ടയുടെ മരത്തിന്റെ ഇലയുപയോഗിച്ചാണ് സൗന്ദര്യക്കൂട്ട് ഒരുക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നതും വിഡിയോയിലൂടെ വിശദമാക്കുന്നുണ്ട്.

 വിഡിയോ: