Wednesday 01 June 2022 03:17 PM IST : By സ്വന്തം ലേഖകൻ

പനിനീരിൽ ചന്ദനം ചാലിച്ചു പുരട്ടി നോക്കൂ, മുഖത്തെ കറുത്തപാടുകളും കുത്തുകളും മാറും; പിഗ്‌മെന്റേഷൻ അകറ്റാൻ സിമ്പിള്‍ ടിപ്സ്

pigmmmm556777

മുഖത്തെ കറുത്തപാടുകളും കുത്തുകളും ആത്മവിശ്വാസം തകര്‍ക്കുന്നുണ്ടോ? പാർശ്വഫലങ്ങളേതുമില്ലാതെ നാടൻ ഔഷധക്കൂട്ടുകൾ കൊണ്ട് പിഗ്‌മെൻറേഷൻ അകറ്റാം. വീട്ടിൽ തയാറാക്കാൻ കഴിയുന്ന സിമ്പിള്‍ ഫെയ്സ് പായ്ക്കുകള്‍ ഇതാ. 

. ഓട്സ് പൊടിച്ചതും തൈരും നാരങ്ങാനീരും തക്കാളിനീരും യോജിപ്പിച്ച മിശ്രിതം മുഖത്തു പുരട്ടുക. ഇത് മുഖകാന്തി വർധിപ്പിക്കും. 

. മഞ്ഞൾപ്പൊടി പാലിനൊപ്പമോ ചെറുനാരങ്ങാനീരിനൊപ്പമോ കലർത്തി മുഖത്തിടുന്നത് മുഖത്തെ കരുവാളിപ്പും കറുത്തപാടുകളും അകറ്റും. . പിഗ്‌മെന്റേഷന്റെ നിറം കുറയ്ക്കാൻ വേണ്ടി പാൽ, ചന്ദനപ്പൊടി എന്നിവ യോജിപ്പിച്ച് മുഖത്തു പുരട്ടുക. നന്നായി ഉണങ്ങുമ്പോൾ കഴുകിക്കളയാം.

. പിഗ്‌മെൻറേഷൻ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വഴിയാണ് പനിനീരിൽ ചന്ദനം ചാലിച്ചു പുരട്ടുന്നത്. ഉണങ്ങിയ ശേഷം ഇത് കഴുകിക്കളയുക. 

. പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾക്കുള്ള ഉപാധിയാണ് ചന്ദനവും കറ്റാർവാഴയും ചേർത്ത മിശ്രിതം. ഈ മിശ്രിതം നന്നായി മുഖത്ത് തേച്ചു പിടിപ്പിച്ചു ഉണങ്ങിയ ശേഷം കഴുകിക്കളയാം. 

. നന്നായി പഴുത്ത പപ്പായയും ചന്ദനവും കൂടി ചാലിച്ചു മുഖത്ത് പുരട്ടുന്നത് പിഗ്‌മെൻറേഷൻ അകറ്റാന്‍ സഹായിക്കും. 

. ചന്ദനവും ചെറുനാരങ്ങാനീരും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുന്നത് ചുളിവുകൾ ഇല്ലാതാക്കുന്നു. ചെറുനാരങ്ങയിലെ വൈറ്റമിൻ സി ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകും. ഇതിന്റെ ക്ഷാര സ്വഭാവം മുഖത്തെ ബാക്ടീരിയകളെ തുരത്തും. അതുവഴി മുഖക്കുരുവും കറുത്തപാടുകളും മാറി മുഖം സുന്ദരമാകും.

. ഉരുളക്കിഴങ്ങ് വട്ടത്തിലരിഞ്ഞ ശേഷം അതിനുമുകളിൽ പനിനീര്‍ പുരട്ടിയ ശേഷം ശരീരത്തിലെ പിഗ്‌മെൻറുള്ള സ്ഥലങ്ങളിൽ ഉരസുന്നത് വളരെ നല്ലതാണ്.

Tags:
  • Glam Up
  • Beauty Tips