Wednesday 05 May 2021 04:08 PM IST : By സ്വന്തം ലേഖകൻ

കുങ്കുമപ്പൂവും തേങ്ങാപ്പാലും ചേർത്ത മാജിക്; മുഖക്കുരു മാറ്റാൻ പാർശ്വഫലങ്ങളില്ലാത്ത നാടൻ മരുന്നുകൾ ഇതാ...

pimples332345455

ചെറുപ്പക്കാരുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുഖക്കുരു. എത്ര സുന്ദരമായ മുഖമാണെങ്കിലും ഒരു ചെറിയ മുഖക്കുരു വന്നാൽ തീർന്നു. പിന്നെ കറുത്ത പാടുകളും കുഴികളും വീഴാൻ വളരെ എളുപ്പമാണ്. പല ക്രീമുകളും മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെട്ടവരാണ് ഏറെപ്പേരും. പല മരുന്നുകളും പാർശ്വഫലങ്ങളുണ്ടാക്കുന്നവയാണെന്നതാണ് മറ്റൊരു പ്രതിസന്ധി. മുഖക്കുരുവിനെ തുരത്താൻ പാർശ്വഫലങ്ങളില്ലാത്ത ചില നാടൻ മരുന്നുകൾ ഇതാ... 

1. കുങ്കുമപ്പൂവ് അരച്ച്, തേങ്ങാപ്പാലില്‍ ചാലിച്ച് മുഖത്ത് പുരട്ടാം. അരമണിക്കൂറിന് ശേഷം ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ മുഖം കഴുകണം. ഇങ്ങനെ 10 ദിവസം തുടര്‍ച്ചയായി ചെയ്യുക.

2. ഐസ് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്തു വയ്ക്കുക. ഇത് രണ്ടു മൂന്നു തവണ ആവര്‍ത്തിക്കുക.

3. വെളുത്തുള്ളി രണ്ടായി മുറിച്ച് മുഖക്കുരുവിൽ മൃദുവായി ഉരസുക. അഞ്ച് മിനിറ്റിനു ശേഷം ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകാം. ദിവസേന പല തവണ ഇതാവര്‍ത്തിക്കാം

4. തേന്‍ പഞ്ഞിയില്‍ മുക്കി മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകാം.

5. രക്തചന്ദനം അരച്ച് തേനില്‍ ചാലിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. ഒരുമണിക്കൂര്‍ കഴിഞ്ഞ് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ മുഖം കഴുകാം.

6. രക്തചന്ദനവും മഞ്ഞളും മുഖക്കുരു ഉള്ള ഭാഗത്ത് അരച്ചു പുരട്ടുക. (പുരുഷന്മാര്‍ മഞ്ഞള്‍ ഒഴിവാക്കണം).

7. നന്നായി പഴുത്ത പപ്പായ തേന്‍ ചേർത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

8. ആര്യവേപ്പിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം ചെറിയ ചൂടില്‍ ഇട യ്ക്കിടെ മുഖം കഴുകാന്‍ ഉപയോഗിക്കുക.

9. കനം കുറച്ച് മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ മുഖക്കുരുവുള്ള ഭാഗങ്ങളില്‍ വയ്ക്കുക. 15 മിനിട്ടു ശേഷം തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകാം. 

Tags:
  • Glam Up
  • Beauty Tips