Tuesday 14 December 2021 12:41 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ കുത്തുകളും പാടുകളും മായുന്നില്ലേ? പിഗ്മെന്റേഷൻ അകറ്റാൻ ചന്ദനം ചേർത്ത നാടൻ ഔഷധക്കൂട്ടുകൾ ഇതാ..

pigmennnngffc

മുഖത്തെ കറുത്ത കുത്തുകളും മുഖക്കുരുവിന്റെ പാടുകളും മായ്ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്തവർ ഉണ്ട്. ക്രീമുകളൊന്നും പിഗ്മെൻറേഷനുള്ള ശ്വാശ്വത പരിഹാരമാകില്ല. പാർശ്വഫലങ്ങളേതുമില്ലാതെ നാടൻ ഔഷധക്കൂട്ടുകൾ കൊണ്ട് പിഗ്‌മെൻറേഷൻ പൂർണ്ണമായും അകറ്റാം. ഔഷധക്കൂട്ടുകൾ വീട്ടിൽ തന്നെ തയാറാക്കാൻ കഴിയും. 

പിഗ്‌മെൻറേഷന് നാടൻ ഔഷധക്കൂട്ടുകൾ 

. ഓട്സ് പൊടിച്ചതും തൈരും നാരങ്ങാനീരും തക്കാളി നീരും യോജിപ്പിച്ച മിശ്രിതം മുഖത്തുപുരട്ടുക. ഇത് മുഖകാന്തി വർധിപ്പിക്കും. മഞ്ഞൾപ്പൊടി പാലിനൊപ്പമോ ചെറുനാരങ്ങാ നീരിനൊപ്പമോ കലർത്തി മുഖത്തിടുന്നതും മുഖത്തെ കരുവാളിപ്പും കറുത്തപാടുകളും അകറ്റും. 

. പിഗ്‌മെന്റേഷനകറ്റാനുള്ള പ്രകൃതിദത്തമായ മാർഗമാണ് ചന്ദനം. പാലും ചന്ദനപ്പൊടിയും യോജിപ്പിച്ച് മുഖത്തു പുരട്ടുക. നന്നായി ഉണങ്ങുമ്പോൾ കഴുകിക്കളയാം.

. പിഗ്‌മെൻറേഷൻ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വഴിയാണ് പനിനീരിൽ ചന്ദനം ചാലിച്ചു പുരട്ടുന്നത്. ഉണങ്ങിയ ശേഷം ഇത് കഴുകിക്കളയാം. 

. ചന്ദനവും കറ്റാർവാഴയും ചേർത്തുള്ള മിശ്രിതം നന്നായി മുഖത്ത് തേച്ചു പിടിപ്പിച്ചു ഉണങ്ങിയ ശേഷം കഴുകിക്കളയാം.  

. നന്നായി പഴുത്ത പപ്പായയും ചന്ദനവും കൂടി ചാലിച്ചു മുഖത്ത് പുരട്ടുന്നത് പിഗ്‌മെൻറേഷൻ അകറ്റും. മുഖത്തിന് തിളക്കവും നിറവും വർധിക്കാൻ ഇത് സഹായിക്കും.

. ചന്ദനവും ചെറുനാരങ്ങാനീരും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുന്നത് പിഗ്‌മെൻറേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. ചെറുനാരങ്ങ നല്ലൊരു ആന്റിഓക്സൈഡ് കൂടിയാണ്. അത് നിങ്ങളുടെ മുഖത്തെ ചുളിവുകൾ ഇല്ലാതാക്കുന്നു. ചെറുനാരങ്ങയിലെ വൈറ്റമിൻ സി ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകും. 

. ഉരുളക്കിഴങ്ങ് വട്ടത്തിലരിഞ്ഞ കഷണങ്ങളെടുത്ത് അതിനുമുകളിൽ പനിനീര് തൂവി പിഗ്‌മെൻറുള്ള സ്ഥലങ്ങളിൽ ഉരസുന്നതും വളരെ നല്ലതാണ്.

Tags:
  • Health Tips
  • Glam Up