Thursday 01 September 2022 03:47 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരു മൂലമുള്ള ചുമപ്പ് നിറവും തടിപ്പും ഇല്ലാതാകും; ചർമത്തിന് തിളക്കമേകാൻ ഐസ് ക്യൂബ് കൊണ്ട് മസാജ്

icemagggghh67888

ചർമത്തിന് ഞൊടിയിടയിൽ അഴക് നൽകണോ. ഫ്രീസറിലെ െഎസ് ട്രേയിൽ നിന്ന് ഒരു െഎസ് ക്യൂബെടുത്ത് മുഖത്ത് മസാജ് ചെയ്തോളൂ.  

ചർമത്തിനേകും ടോണിങ്

െഎസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് ചർമത്തിന് സ്വാഭാവികമായ ടോണിങ് നൽകും. പ്രായത്തിന്റെ അടയാളങ്ങൾ വീഴുന്നത് തടയാൻ ഗുണകരമാണ്. ചർമത്തിലെ വലുതായ സുഷിരങ്ങൾ ചുരുങ്ങാനും തിളക്കം വർധിക്കാനും സഹായിക്കും. മുഖക്കുരു മൂലമുള്ള ചുമപ്പ് നിറവും തടിപ്പും ഇല്ലാതാകാൻ െഎസ് ക്യൂബ് കൊണ്ടുള്ള മസാജ് സഹായിക്കും.

കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം ഇല്ലാതാക്കാൻ െഎസ് ക്യൂബ് മസാജ് ചെയ്യുന്നത് സഹായിക്കും. കണ്ണുകൾക്ക് താഴെയുള്ള ഭാഗം വളരെ ലോലമായതിനാൽ മൃദുവായി മസാജ് ചെയ്യാൻ ശ്രദ്ധിക്കണം. െഎസ് കൊണ്ട് മസാജ് ചെയ്ത ശേഷം സൗന്ദര്യസംരക്ഷണത്തിനുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ അവ നന്നായി ചർമത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.

ചർമത്തിൽ െഎസ് െകാണ്ട് നേരിട്ട് മസാജ് ചെയ്യുന്നത് ഒഴിവാക്കണം. തുണിയോ കർച്ചീഫോ കൊണ്ട് പൊതിഞ്ഞ്  െഎസ് ചർമത്തിൽ സ്പർശിക്കുന്നതാണ് നല്ലത്. വൃത്തിയാക്കിയ ചർമത്തിൽ വേണം െഎസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യേണ്ടത്.

ദിവസം ഒരു തവണയിൽ കൂടുതൽ െഎസ് കൊണ്ട് മസാജ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഒരേ ഇടത്ത് തന്നെ ഒരു മിനിറ്റിൽ കൂടുതൽ നേരം െഎസ് സ്പർശിക്കുന്നത് ഒഴിവാക്കണം. വൃത്താകൃതിയിൽ മസാജ് െചയ്യുന്നതാണ് ഉത്തമം. ചർമത്തിന് അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ െഎസ് മസാജിങ് നിർത്തുന്നതാണ് നല്ലത്. വിദഗ്ധ അഭിപ്രായം തേടിയ ശേഷം മാത്രമേ പിന്നീട് െഎസ് ഉപയോഗിച്ചുള്ള സൗന്ദര്യപരിചരണം  തുടരാവൂ.

∙ തക്കാളി, പപ്പായ ഇവയുടെ ചെറിയ കഷണം ജ്യൂസ് രൂപത്തിലാക്കി െഎസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ സൂക്ഷിക്കാം. ഇവ െഎസ് രൂപത്തിലാകുമ്പോൾ മുഖത്ത് മസാജ് ചെയ്യുക. ചർമം വലിയുമ്പോൾ തണുത്ത വെള്ളം കൊണ്ട് കഴുകണം. ചർമത്തിന്റെ തിളക്കവും ഭംഗിയുമേറും.

∙ ഒരു കഷണം വെള്ളരി മിക്സിയിൽ അടിച്ചെടുത്ത കൂട്ടിൽ തേനും നാരങ്ങാനീരും  ഓരോ ചെറിയ സ്പൂൺ വീതം ചേർത്ത്  െഎസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ വയ്ക്കുക. െഎസ് രൂപത്തിലാകുമ്പോൾ മുഖത്ത് മസാജ് ചെയ്ത് പത്ത് മിനിറ്റിന് ശേഷം കഴുകണം.

∙ വീട്ടിൽത്തന്നെ തയാറാക്കിയ റോസ്‍വാട്ടർ െഎസ് ട്രേയിലൊഴിക്കുക. െഎസ് രൂപത്തിലാകുമ്പോൾ മുഖത്ത് മസാജ് ചെയ്ത് പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകാം.

Tags:
  • Glam Up
  • Beauty Tips