Monday 13 May 2019 03:00 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരു പെട്ടെന്ന് മാറാൻ ഇതാ കിടിലൻ സ്കിൻ പായ്ക്ക്! (വിഡിയോ)

pimples333343444

മുതിർന്നവർക്കും ചെറുപ്പക്കാർക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് മുഖക്കുരു. എന്തെങ്കിലും ചടങ്ങുകൾക്ക് തയാറെടുക്കുമ്പോഴായിരിക്കും വില്ലനായി മുഖക്കുരു പ്രത്യക്ഷപ്പെടുക. പിന്നെയത് മറയ്ക്കാനുള്ള പരിശ്രമത്തിലാകും പലരും. ഇതാ മുഖക്കുരു പെട്ടെന്ന് മാറാൻ കിടിലനൊരു സ്കിൻ പായ്ക്ക്. ബ്യൂട്ടി വ്ലോഗർ റിൻസിയാണ് വളരെ പെട്ടെന്ന് മുഖക്കുരു മാറാൻ സഹായിക്കുന്ന ഈ സ്കിൻ പായ്ക്ക് പരിചയപ്പെടുത്തുന്നത്. വിഡിയോ കണ്ടുനോക്കൂ..