Tuesday 19 April 2022 04:27 PM IST : By സ്വന്തം ലേഖകൻ

സൂര്യപ്രകാശം കൊണ്ട് ത്വക്കിനുണ്ടാകുന്ന ചുളിവും മങ്ങലും മാറാൻ ഉരുളക്കിഴങ്ങ് ബെസ്റ്റാണ്! അഞ്ച് ടിപ്സ്

potato

∙ ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി നല്ലൊരു ആന്റി ഒാക്സിഡന്റാണ്. സൂര്യപ്രകാശം െകാണ്ട് ത്വക്കിനുണ്ടാകുന്ന മങ്ങൽ മാറ്റുന്നതിന് ഇത് സഹായിക്കുന്നു.

∙ െകാളാജന്റെ ഉൽപാദനത്തിനു വൈറ്റമിൻ സി ആവശ്യമാണ്. ത്വക്കിലെ ചുളിവു മാറ്റാനും ഇതിനു കഴിയും.

∙ ഉരുളക്കിഴങ്ങിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ക്വർസൈറ്റിൻ ശരീരത്തിലെ നീര് കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ആന്റി ഒാക്സിഡന്റായും പ്രവർത്തിക്കുന്നു.

∙ സൂര്യപ്രകാശം ഏൽക്കത്തക്ക വിധം ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്. പച്ചനിറത്തിലുള്ള മുളകൾ വരുന്നതിന് ഇതു കാരണമാകുന്നു. സോലാനിൻ എന്ന ഈ ആൽക്കലോയിഡുകൾ അലർജി ഉണ്ടാക്കും. പ്രമേഹരോഗികൾ ഉരുളക്കിഴങ്ങ് ഉപയോഗം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ െചയ്യണം.

∙ കണ്ണിനു താഴെയുള്ള കറുത്തപാടുകളകറ്റാൻ ഉരുളക്കിഴങ്ങിന് സാധിക്കും. ഒരു ഉരുളക്കിഴങ്ങെടുത്ത് ചെറിയ കഷ്ണമായി മുറിക്കണം. കഴുകിയ ശേഷം അത് കണ്ണിനു താഴെ വയ്ക്കാം. അ‍ഞ്ചു മുതൽ പത്തു മിനിറ്റ് വരെ ഉരുളക്കിഴങ്ങിന്റെ നീര് ചർമ്മം ആഗിരണം ചെയ്യാൻ അനുവദിക്കണം. ബ്യൂട്ടിപാർലറിൽ പോകാതെ തന്നെ കൺതടങ്ങളിലെ കറുപ്പകലും.

Tags:
  • Beauty Tips