Wednesday 14 July 2021 12:17 PM IST : By സ്വന്തം ലേഖകൻ

മഴക്കാലത്ത് മുടി നന്നായി ഉണങ്ങിയില്ലെങ്കിൽ താരൻ, മുടിക്കായ എന്നിവ വരാം; വീട്ടിൽ പരീക്ഷിക്കാൻ പറ്റിയ കിടിലൻ പൊടിക്കൈകളിതാ...

beautyggbb4455fgyyyt

മഴക്കാലമല്ലേ എപ്പോഴും മൂടികെട്ടിയ കാലാവസ്ഥയാണ് പുറത്ത്. വെയിലൊക്കെ കുറവായതു കൊണ്ട്  സൗന്ദര്യ സംരക്ഷണത്തിന്റെ ആവശ്യമൊന്നുമില്ലെന്നാണ് കരുതിയതെങ്കിൽ തെറ്റി. ഓരോ മഴത്തുള്ളിയിലും നമ്മുടെ സൗന്ദര്യത്തിന് ഹാനികരമാകുന്ന ഫംഗസുകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. പ്രത്യേകിച്ചും തലമുടിയുടെ കാര്യത്തിൽ. ഈർപ്പം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ സാധാരണയിലും കൂടുതൽ കെയർ മുടിയ്ക്കും മുഖത്തിനും അത്യാവശ്യമാണ്. ഇതാ മഴക്കാലത്ത് മുടിയിൽ പരീക്ഷിക്കാൻ പറ്റിയ ചില കിടിലൻ പൊടിക്കൈകളിതാ. 

1. എള്ളെണ്ണയും വെളിച്ചെണ്ണയും സമം ചേർത്ത് മുഖത്തും കഴുത്തിലും മസാജ് ചെയ്യുക. ചർമത്തിലുണ്ടാകുന്ന എല്ലാ ഇൻഫെക്ഷനും ഉത്തമ പരിഹാരമാണ്. 

2. മഴക്കാലത്ത് കുളിക്കുമ്പോള്‍ സോപ്പിന് പകരം ചെറുപയർപൊടി, കടലപ്പൊടി, വാകപ്പൊടി എന്നിവയുപയോഗിക്കാം. വരണ്ട ചർമ്മക്കാർ ഇത് പാലിൽ കലക്കി കുഴമ്പു രൂപത്തിൽ ഉപയോഗിക്കാം. 

3. നിത്യവും ഉറങ്ങും മുമ്പ് വെണ്ണ ഉപയോഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യണം, മഴക്കാലത്തുണ്ടാകുന്ന ചുണ്ടുകളുടെ വരൾച്ച മാറാൻ ഇത് ഉത്തമമാണ്. 

4. ഹോം സ്പാ ചെയ്യാൻ ഏറ്റവും നല്ല സമയമാണ് മഴക്കാലം. 

5. തലമുടിയിൽ ഓയിൽ മസാജ് ചെയ്ത ശേഷം ആവി കൊള്ളിക്കുന്നത് മഴക്കാലത്ത് ഏറെ ഗുണകരമാണ്. മുടി ഉണങ്ങാതെ വരുമ്പോൾ ഉണ്ടാകുന്ന താരൻ, മുടിക്കായ എന്നീ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ്. 

6. എള്ളെണ്ണ, വെളിച്ചെണ്ണ, ഒലീവ് ഓയിൽ എന്നിവയിൽ ഏതെങ്കിലുമൊന്നാണ് മഴക്കാലത്ത് തലമുടിയ്ക്ക് ഏറെ നല്ലത്. 

7. കറുത്ത എള്ള് പൊടിച്ചതും ഒരു സ്പൂൺ ഉണക്ക നെല്ലിക്കാ പൊടിയും ചേർത്ത് മുട്ടവെള്ളയിൽ ചേർത്ത് പായ്ക്കായി തലമുടിയിൽ പുരട്ടി അരമണിക്കൂർ കഴിയുമ്പോൾ കഴുകി കളയാം. 

8. ടവ്വൽ ചൂടുവെള്ളത്തിൽ നനച്ച് മുടിയിൽ കെട്ടി ആവി കൊള്ളിക്കുന്നതും സുഗന്ധദ്രവ്യങ്ങൾ കൊണ്ടുള്ള പുക കൊള്ളിക്കുന്നതും മഴക്കാലത്ത് ഉചിതമാണ്. 

Tags:
  • Glam Up
  • Beauty Tips