Wednesday 05 January 2022 04:16 PM IST : By സ്വന്തം ലേഖകൻ

സൂര്യാതപവും ചർമത്തിലെ കറുത്തപാടുകളും മാറും; മുഖം തിളങ്ങാൻ കിടിലൻ അരിപ്പൊടി വിദ്യ

rice-facepack667

പുട്ടും ഇടിയപ്പവും ഉണ്ടാക്കി കഴിക്കാൻ മാത്രമല്ല, ചർമസംരക്ഷണത്തിനും ബെസ്റ്റാണ് അരിപ്പൊടി. സൂര്യാതപവും ചർമത്തിലെ കറുത്തപാടുകളുമകറ്റാൻ അരിപ്പൊടി കൊണ്ടുള്ള ഫെയ്‌സ്പായ്ക്ക് ഉപയോഗിച്ചാൽ മതി. റിസൾട്ട് വളരെ പെട്ടെന്നാണ്. അരിപ്പൊടി ചർമത്തിലുണ്ടാകുന്ന അമിത എണ്ണമയത്തെ വലിച്ചെടുക്കാൻ സഹായിക്കുന്നു. 

അരിപ്പൊടി ഫെയ്സ്പാക്ക് തയാറാക്കാം; 

രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ തണുത്ത പാൽ, അരസ്പൂൺ മിൽക്ക് ക്രീം, അരസ്പൂൺ കാപ്പിപ്പൊടി ഇവയെല്ലാം ഒരു ബൗളിലെടുത്ത് നന്നായി ഇളക്കുക. മൃദുവായ പേസ്റ്റ് ആകുമ്പോൾ കണ്ണിനു തൊട്ടു താഴെയുള്ള ഭാഗം ഒഴിവാക്കി പുരട്ടുക. 20 മിനിറ്റിനു ശേഷം മിശ്രിതം ഉണങ്ങിക്കഴിയുമ്പോൾ തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകാം. ഇതിനു ശേഷം മുഖത്ത് ഏതെങ്കിലും മോയ്സചറൈസിങ് ക്രീം പുരട്ടാം. 

Tags:
  • Glam Up
  • Beauty Tips