Monday 13 June 2022 03:25 PM IST : By സ്വന്തം ലേഖകൻ

‘കറുത്തപാടുകള്‍ മാറി ചർമം തിളങ്ങും’; മുഖ സൗന്ദര്യം കൂട്ടാന്‍ അരിപ്പൊടി, സൂപ്പർ ഫെയ്സ്പാക് ഇതാ..

rice-powder-fffff889

രുചികരമായ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമല്ല, മുഖ സൗന്ദര്യം കൂട്ടാനും അരിപ്പൊടി ബെസ്റ്റാണ്. സൂര്യതപവും ചർമത്തിലെ കറുത്ത പാടുകളുമകറ്റാൻ അരിപ്പൊടിയ്ക്ക് കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന അലാന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവയാണ് സൂര്യതപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നത്. പ്രായമേറുന്തോറും ചർമത്തിനുണ്ടാകുന്ന കറുത്തപാടുകള്‍ മാറ്റാനും അരിപ്പൊടി സഹായിക്കും.

അരിപ്പൊടി കൊണ്ടുള്ള ഫെയ്സ്പാക് തയാറാക്കുന്ന വിധം 

രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ തണുത്ത പാൽ, അരസ്പൂൺ മിൽക്ക് ക്രീം, അരസ്പൂൺ കാപ്പിപ്പൊടി എന്നിവ ഒരു ബൗളിലെടുത്ത് നന്നായി ഇളക്കുക. മൃദുവായ പേസ്റ്റ് കിട്ടുന്നതു വരെ തുടരെ ഇളക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. കണ്ണിനു തൊട്ടു താഴെയുള്ള ഭാഗങ്ങള്‍ ഒഴിവാക്കാം. 20 മിനിറ്റ് കഴിയുമ്പോൾ ശുദ്ധമായ തണുത്ത വെള്ളത്തില്‍ മുഖം കഴുകി മോയ്സചറൈസിങ് ക്രീം പുരട്ടാൻ മറക്കരുത്.

Tags:
  • Glam Up
  • Beauty Tips