Friday 26 February 2021 02:57 PM IST : By സ്വന്തം ലേഖകൻ

ചുരുണ്ട മുടിയെ സുന്ദരമാക്കി മാറ്റിയ മാജിക്! ഹെയർ ട്രീറ്റ്മെന്റ് രഹസ്യം പങ്കിട്ട് റിമി ടോമി: വിഡിയോ

rimi-hair

മലയാളത്തിന്റെ പ്രിയഗായികയും നടിയും അവതാരകയുമാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ റിമി രസകരമായി സംസാരിക്കുകയും തന്റെ പരിപാടികളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുകയും ചെയ്യാറുണ്ട്. തന്റെ ഒഫീഷ്യൽ യൂ ട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി സംവദിക്കുന്ന റിമി ഇക്കുറി കലക്കനൊരു ബ്യൂട്ടി ടിപ്സുമായി എത്തുകയാണ്.

തന്റെ തലമുടിയെ സുന്ദരമാക്കുന്ന ഹെയർ ട്രീറ്റ്മെന്റിനെ കുറിച്ചാണ് റിമി സംസാരിക്കുന്നത്. നല്ല കട്ടിയുള്ളതും ചുരുണ്ടതുമായ തന്റെ തലമുടിയെ പുത്തൻ മേക്കോവറിലേക്ക് എത്തിച്ചതിന്റെ സീക്രട്ടും റിമി പങ്കുവയ്ക്കുന്നുണ്ട്. 2008 മുതലാണ് ഹെയർ സ്ട്രെയിറ്റ്നിംഗ് ചെയ്ത് തുടങ്ങിയത്. നന്നായി ഹെയർ സൂക്ഷിച്ചില്ലെങ്കിൽ ഹെയർ സെറ്റിംഗ് പോലുള്ള ബ്യൂട്ടി ട്രീറ്റ്മെന്റുകൾ കൊണ്ട് കാര്യമില്ലെന്നും റിമി ഓർമ്മിപ്പിക്കുന്നു.

വിഡിയോ കാണാം: