Wednesday 08 September 2021 04:03 PM IST : By സ്വന്തം ലേഖകൻ

'നല്ല വേദനയാണ്, ശരിക്കും പേടിയുണ്ട്': പുരികത്തില്‍ മൈക്രോ ബ്ലേഡിങ് പരീക്ഷിച്ച് സാന്ദ്ര: വിഡിയോ

sandra

ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുണ്ട് സാന്ദ്ര തോമസ്. പ്രത്യേകിച്ച് തന്റെ കണ്‍മണികളായ തങ്കക്കൊലുസകളുടെ വിശേഷങ്ങള്‍. ഇപ്പോഴിതാ തന്റെ മേക്കോവര്‍ പരീക്ഷണത്തിന്റെ വിശേഷങ്ങള്‍ യൂ ട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് താരം. കുറേ നാളത്തെ തന്റെ ആഗ്രഹമായിരുന്നു പുരികം സുന്ദരമാക്കുന്ന മൈക്രോ ബ്ലേഡിങ്ങെന്ന് സാന്ദ്ര പറയുന്നു. പക്ഷേ ചെയ്യാന്‍ ശരിക്കും പേടിയായിരുന്നു. 

'എനിക്ക് കൂട്ടുപുരികമായിരുന്നു ആദ്യം. അത് മാറിയ ശേഷമാണ് ഇങ്ങനൊരു പരീക്ഷണത്തിന് ഇറങ്ങുന്നത്. മൈക്രോ ബ്ലേഡിങ്ങ് നല്ല വേദനയാണെന്നാണ് പറയുന്നത്. പക്ഷേ ഇക്കുറി ധൈര്യം സംഭരിച്ചിറങ്ങി.'

ഐ ബ്രോ ഷേപ്പ് ആയിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊരു മേക്കപ്പിന്റെ ആവശ്യമില്ലെന്നും സാന്ദ്ര കൂട്ടിച്ചേര്‍ക്കുന്നു. മൈക്രോ ബ്ലേഡിങ് ചെയ്ത ശേഷമുള്ള തന്റെ മുഖവും വിഡിയോയിലൂടെ കാട്ടിത്തരുന്നുണ്ട്. 

വിഡിയോ കാണാം: