ചർമ സൗന്ദര്യം കൂട്ടാന്‍ മികച്ച ഉപാധിയാണ് ഓറഞ്ച്. മാര്‍ക്കറ്റില്‍ സുലഭമായിട്ടുള്ള ഓറഞ്ച് കൊണ്ടുള്ള സിമ്പിള്‍ ബ്യൂട്ടി ടിപ്സ് ഇതാ..
∙ മുഖത്തിന് ഫ്രഷ്നസ് ലഭിക്കാൻ ഓറഞ്ച് പതിവായി മുഖത്ത് മസാജ് ചെയ്താൽ മതി. ഓറഞ്ച് നീരും ഒരു ടീസ്‌പൂൺ തൈരും ചേർത്തു മുഖത്തിടാം.
∙ ഓറഞ്ചിന്റെ തൊലി വെയിലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. വെള്ളത്തിലോ പാലിലോ ചേർത്തു മുഖത്തിട്ടാൽ മികച്ച ഫെയ്സ് പാക്കായി.
∙ ഓറഞ്ച് നീര് രണ്ടു ടേബിൾ സ്‌പൂണും കടലമാവും നാരങ്ങാനീരും ഒരു ടേബിൾ സ്‌പൂൺ വീതവും ചേർത്തു മുഖത്തിട്ടാൽ അഴുക്കുകൾ അകന്നു മുഖം സുന്ദരമാകും.
∙ ഒരു ടേബിൾ സ്‌പൂൺ ഓറഞ്ച് നീരും ഒരു ടീസ്‌പൂൺ നാരങ്ങാനീരും ഒരു ടീസ്‌പൂൺ തേനും ചേർത്തു മുഖത്തിട്ട് 15 മിനിറ്റിനുശേഷം കഴുകിക്കളയാം. മുഖത്തെ പാടുകളും വിളർച്ചയും മാറി മുഖം കൂടുതൽ സുന്ദരമാകും. ഓറഞ്ച് നീരിനു പകരം ഓറഞ്ച് തൊലി പൊടിച്ചതും ഉപയോഗിക്കാം.
∙ രണ്ടു ടേബിൾ സ്‌പൂൺ ഓറഞ്ച് നീരും ഒരു ടേബിൾ സ്‌പൂൺ മുൾട്ടാണിമിട്ടിയും ഒരു ടീസ്‌പൂൺ പാലും ചേർത്തു മുഖത്തിട്ട് 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. എണ്ണമയമുള്ള ചർമക്കാർക്ക് മികച്ച ഫലം നൽകുന്ന ഫെയ്സ് പാക്കാണിത്.
∙ ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടേബിൾ സ്‌പൂണും ഒരു ടേബിൾസ്‌പൂൺ തൈരും ചേർത്തു മുഖത്തിട്ടാൽ മുഖത്തെ മൃതകോശങ്ങളകന്നു ചർമം സുന്ദരമാകും.
∙ തേനും മഞ്ഞൾപ്പൊടിയും ഓറഞ്ച് തൊലി പൊടിച്ചതും ചേർത്തു മുഖത്തിട്ടാൽ നിറം വർധിക്കുകയും ചർമം മൃദുലമാവുകയും ചെയ്യും.