Friday 24 December 2021 01:48 PM IST : By സ്വന്തം ലേഖകൻ

മഞ്ഞൾപ്പൊടിയിൽ പാൽപ്പാട ചേർത്തു പുരട്ടാം; ചർമത്തിനു തിളക്കവും പുതുജീവനും നൽകാൻ ബ്യൂട്ടി ടിപ്സ്

beautyy65fgujbhbhghgyg

കൃത്യമായ പരിചരണമാണ് സൗന്ദര്യ സംരക്ഷണത്തിനുള്ള പ്രധാന മാർഗം. ചർമത്തിനു തിളക്കവും പുതുജീവനും നൽകാൻ ആറു കാര്യങ്ങൾ ഇതാ.. 

∙ ഒരു ചെറിയ സ്പൂൺ ബദാം പൊടിച്ചതിൽ അൽപം വെളിച്ചെണ്ണ ചേർത്തു മുഖത്തു പുരട്ടുന്നത് മുഖത്തെ മൃതചർമ്മങ്ങളെ ഇല്ലാതാക്കും. അഞ്ച് മിനിറ്റ് മസാജ് ചെയ്തതിന് ശേഷം തണുത്ത വെള്ളമോ റോസ് വാട്ടറോ കൊണ്ടു കഴുകുക. ഇരുണ്ടതും വരണ്ടതുമായ ചർമത്തിനു നിറവും മൃദുത്വവും നൽകാൻ ഈ പായ്ക്ക് ഉപകരിക്കും.

∙ തൈര്, നാരങ്ങാനീര്, തേൻ ഇവ ഓരോ ചെറിയ സ്പൂൺ വീതെമടുത്തു മിശ്രിതമാക്കി മുഖത്തു പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കണം.

∙ കടലമാവ്, മഞ്ഞൾപ്പൊടി ഇവ ഒരു ചെറിയ സ്പൂൺ വീതമെടുത്ത് അരക്കപ്പ് തൈരിൽ ചേർത്തു മുഖത്തു പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് ഇളംചൂട് വെള്ളത്തിൽ കഴുകുക.

∙ ഒരു വലിയ സ്പൂൺ മഞ്ഞൾപ്പൊടിയിൽ ഒരു ചെറിയ സ്പൂൺ പാൽപ്പാട ചേർത്തു മുഖത്തും ചുണ്ടുകളിലും പുരട്ടിയാൽ നിറം വർധിക്കും.

∙ ഓട്സ് പൊടിച്ചതു രണ്ടു ചെറിയ സ്പൂണ്‍ എടുക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ തക്കാളി നീര് ചേർത്തു മിശ്രിതമാക്കി മുഖത്തും ചുണ്ടുകളിലും പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം.

∙ ഒരു തക്കാളിയുടെ ഇടത്തരം വലുപ്പമുള്ള കഷണം അരച്ചെടുക്കുക. ഇതിൽ രണ്ടോ മൂന്നോ ചെറിയ സ്പൂൺ നാരങ്ങാനീര് ചേർക്കുക. മുഖത്തും ചുണ്ടുകളിലും പുരട്ടി പതിനഞ്ച് മിനിറ്റിനുശേഷം വെള്ളം കൊണ്ട് കഴുകുക.

Tags:
  • Glam Up
  • Beauty Tips